യുഡിഎഫ് ഭരണസമിതിയുടെ കെടുകാര്യസ്ഥത
എല്‍ഡിഎഫ് പ്രതിഷേധ ധര്‍ണ നടത്തി

അത്തിക്കയം
നാറാണംമൂഴി പഞ്ചായത്തിലെ യുഡിഎഫ് ഭരണസമിതിയുടെ കെടുകാര്യസ്ഥതയ്ക്കും വികസന മുരടിപ്പിനുമെതിരെ എല്‍ഡിഎഫ് പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ നടത്തി. സിപിഐ എം റാന്നി ഏരിയ കമ്മിറ്റിയംഗം മോഹൻരാജ് ജേക്കബ് ഉദ്ഘാടനം ചെയ്തു. സിപിഐ ജില്ലാ കൗൺസിൽ അംഗം എംവി പ്രസന്നകുമാർ അധ്യക്ഷനൊയി. സിപിഐ എം ഏരിയ കമ്മിറ്റിയംഗം എസ് ആര്‍ സന്തോഷ് കുമാർ, സിപിഐ എം ലോക്കൽ സെക്രട്ടറി മിഥുൻ മോഹൻ, സിപിഐ ലോക്കൽ സെക്രട്ടറി ശ്രീജിത്ത്, വി ജി റെജി, ഷാജി പതാലിൽ എന്നിവർ സംസാരിച്ചു.










0 comments