Deshabhimani

പ്രതിഷേധവുമായി എൻജിഒ യൂണിയൻ

പൊതുവിദ്യാഭ്യാസ വകുപ്പിൽ അന്യായ സ്ഥലമാറ്റം തുടരുന്നു

Photo

കേരള എൻജിഒ യൂണിയൻ ജില്ലാ കമ്മിറ്റി ഡിഡിഇ ഓഫീസിനുമുന്നിൽ നടത്തിയ പ്രതിഷേധയോഗം യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റംഗം എസ് ലക്ഷ്‌മീദേവി ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 23, 2026, 12:05 AM | 1 min read

സ്വന്തം ലേഖകൻ

പത്തനംതിട്ട

സർവീസ് ചട്ടങ്ങളും ട്രാൻസ്‌ഫർ മാനദണ്ഡങ്ങളും സീനിയോറിറ്റിയും പൂർണമായും അവഗണിച്ച് പൊതുവിദ്യാഭ്യാസവകുപ്പിൽ രാഷ്‌ട്രീയപ്രേരിത സ്ഥലംമാറ്റം തുടരുന്നു. ജില്ലാ വിദ്യാഭ്യാസ ഓഫീസർമാരുടെയും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാരുടെയും നിരവധി ഒഴിവ്‌ നികത്താത്തതുമൂലം താളംതെറ്റി വകുപ്പിന്റെ പ്രവർത്തനം. പിഎസ്‌സി വഴി ജോലിയിൽ പ്രവേശിച്ച അധ്യാപകരെ പിരിച്ചുവിട്ട സാഹചര്യവുമുണ്ടാകുന്നു. കഴിഞ്ഞദിവസം പൊതുവിദ്യാഭ്യാസ വകുപ്പ് ഇറക്കിയ ജൂനിയർ സൂപ്രണ്ട്/നൂൺമീൽ ഓഫീസർ സ്ഥലംമാറ്റ ഉത്തരവ് മാനദണ്ഡവിരുദ്ധമാണെന്ന്‌ ആക്ഷേപമുയർന്നിട്ടുണ്ട്‌.

പ്രത്യേക പരിഗണന അർഹിക്കുന്നവർ, ഗുരുതരമായ ആരോഗ്യപ്രശ്നം മൂലം ചികിത്സയിലുള്ളവർ തുടങ്ങിയവരെ വിദൂര സ്ഥലങ്ങളിലേക്ക് അന്യായമായി മാറ്റിയിരിക്കുകയാണ്. അധ്യയനവർഷത്തിന്റെ ആദ്യപാദം അവസാനിക്കുന്ന ഘട്ടത്തിലെ സ്ഥലംമാറ്റം ജീവനക്കാർക്ക് ഏറെ പ്രയാസങ്ങൾ സൃഷ്ടിക്കുന്നുണ്ട്‌. മാനദണ്ഡവിരുദ്ധ ഉത്തരവ് റദ്ദുചെയ്യണമെന്ന് ആവശ്യപ്പെട്ട്‌ കേരള എൻജിഒ യൂണിയൻ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ തിരുവല്ല ഡിഡിഇ ഓഫീസിന് മുന്നിൽ പ്രകടനവും യോഗവും ചേർന്നു. യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റംഗം എസ് ലക്ഷ്‌മീദേവി ഉദ്ഘാടനം ചെയ്‌തു.

ജില്ലാ പ്രസിഡന്റ് ജി ബിനുകുമാർ, സംസ്ഥാന കമ്മിറ്റിയംഗം മാത്യു എം അലക് സ്, ജില്ലാ ജോയിന്റ്‌ സെക്രട്ടറി ഒ ടി ദിപിൻദാസ്, വൈസ് പ്രസിഡന്റുമാരായ ജി അനീഷ്‌കുമാർ, കെ രവിചന്ദ്രൻ, സെക്രട്ടറിയറ്റംഗങ്ങളായ പി ജി ശ്രീരാജ്, അജി എസ് കുമാർ, എസ് ശ്രീകുമാർ, എം വി സുമ, തിരുവല്ല ഏരിയ സെക്രട്ടറി അനൂപ് അനിരുദ്ധൻ എന്നിവർ സംസാരിച്ചു.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home