ചുമട്ടുതൊഴിലാളികൾ ലേബർ ഓഫീസ് മാർച്ച് നടത്തി

ഹെഡ്‌ലോഡ് ആൻഡ് ജനറൽ വർക്കേഴ്‌സ് യൂണിയൻ ജില്ലാ കമ്മിറ്റി നടത്തിയ ജില്ലാ ലേബർ ഓഫീസ് മാർച്ച് ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് കെ സി രാജഗോപാലൻ ഉദ്‌ഘാടനം ചെയ്യുന്നു
പത്തനംതിട്ട
വിവിധ ആവശ്യങ്ങളുന്നയിച്ച് ഹെഡ്‌ലോഡ് ആൻഡ് ജനറൽ വർക്കേഴ്‌സ് യൂണിയൻ (സിഐടിയു) ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ വ്യാഴാഴ്‌ച ജില്ലാ ലേബർ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് കെ സി രാജഗോപാൽ മാർച്ച് ഉദ്‌ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റിയംഗം കെ കെ സുകുമാരൻ അധ്യക്ഷനായി.
ചുമട്ടുതൊഴിലാളി ക്ഷേമബോർഡ് ഭരണസംവിധാനം പുനഃസ്ഥാപിക്കുക, തൊഴിലാളികളുടെ ആനുകൂല്യങ്ങൾ വിതരണം ചെയ്യുക, ഉദ്യോഗസ്ഥരുടെ അനാവശ്യ സ്ഥലംമാറ്റം അവസാനിപ്പിക്കുക, താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം. യൂണിയൻ ജില്ലാ സെക്രട്ടറി മലയാലപ്പുഴ മോഹനൻ, കർഷകസംഘം ജില്ലാ സെക്രട്ടറി ആർ തുളസീധരൻപിള്ള, ഫെഡറേഷൻ സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ടി പി രാജേന്ദ്രൻ, ടി വി സ്‌റ്റാലിൻ, എം എസ് ഗോപിനാഥൻ, ടി ഡി ബൈജു എന്നിവർ സംസാരിച്ചു.










0 comments