വേണ്ടത് കൃത്യമായ ബോധവൽക്കരണം: ജനീഷ്‌കുമാർ

ദേശാഭിമാനിയുടെ നേതൃത്വത്തിൽ കോന്നി എസ്എഎസ് കോളേജിൽ നടത്തിയ ലഹരിവിരുദ്ധ ക്യാമ്പയിൻ ജില്ലാതലം അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ ഉദ്‌ഘാടനംചെയ്യുന്നു
കോന്നി
ലഹരിക്കെതിരായ പ്രതിരോധത്തിന് കൃത്യമായ ബോധവൽക്കരണം ആവശ്യമാണെന്നും അക്കാര്യത്തിൽ സംസ്ഥാന സർക്കാരിനൊപ്പമാണ് ദേശാഭിമാനിയെന്നും കെ യു ജനീഷ്‌കുമാർ എംഎൽഎ. "അറിവാണ് ലഹരി' ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമൂഹം നേരിടുന്ന പ്രധാന പ്രശ്നമാണ് ലഹരി. അതിൽതന്നെ യുവാക്കളുടെ ജീവിതം നശിപ്പിക്കുന്ന രാസലഹരിക്കെതിരായുള്ള പോരാട്ടത്തിലാണ് കേരളം. സാമ്രാജ്യത്വ രാജ്യങ്ങൾ സാമ്പത്തിക ലാഭത്തിനാണ് രാസലഹരി ലോകവ്യാപകമായി പ്രചരിപ്പിച്ചത്. ഇത്തരത്തിലുള്ള ലഹരിവിൽപ്പനക്കാരെ നിയമത്തിനുമുന്നിൽ കൊണ്ടുവരുന്നതിൽ ഒന്നാമതാണ് കേരളം. ലഹരിമാഫിയയെ ഒന്നാകെ ഇവിടെനിന്ന് തുരത്തുകയാണ് ലക്ഷ്യം. അതിന് സർക്കാരിന് എല്ലാവരുടെയും പിന്തുണ ആവശ്യമാണ്. അവിടെയാണ് ദേശാഭിമാനിയുടെ ഇടപെടൽ–- അദ്ദേഹം പറഞ്ഞു. കോളേജ് യൂണിയന്റെ ലഹരിമുക്ത കാമ്പസ് പദ്ധതിയുടെ ലോഗോ എംഎൽഎ പ്രകാശിപ്പിച്ചു.








0 comments