ad
Deshabhimani

വിലക്കയറ്റം

സിപിഐ എം ധർണ ഇന്ന് 12 കേന്ദ്രത്തിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jun 04, 2026, 12:05 AM | 1 min read

പത്തനംതിട്ട

പെട്രോളിയം ഉൽപ്പന്നങ്ങളുടെ തുടർച്ചയായ വിലവർധനയും അതുമൂലമുണ്ടാകുന്ന വിലക്കയറ്റത്തിലും പ്രതിഷേധിച്ച് സിപിഐ എം നേതൃത്വത്തിൽ ജില്ലാ, -ഏരിയ കേന്ദ്രങ്ങളിൽ വ്യാഴം വൈകിട്ട് നാലിന് ധർണ നടത്തും.

പത്തനംതിട്ടയിൽ സംസ്ഥാന കമ്മിറ്റിയംഗം കെ പി ഉദയഭാനുവും അടൂരിൽ ജില്ലാ സെക്രട്ടറി രാജു എബ്രഹാമും കൊടുമണ്ണിൽ ജില്ലാ സെക്രട്ടറിയറ്റംഗം പി ബി ഹർഷകുമാറും ഇരവിപേരൂരിൽ ജില്ലാ കമ്മിറ്റിയംഗം അഡ്വ. ഫ്രാൻസിസ് വി ആന്റണിയും പെരുനാട്ടിൽ ജില്ലാ കമ്മിറ്റിയംഗം എസ് ഹരിദാസും മല്ലപ്പള്ളിയിൽ ജില്ലാ സെക്രട്ടറിയറ്റംഗം അഡ്വ. ഓമല്ലൂർ ശങ്കരനും തിരുവല്ലയിൽ അഡ്വ. ആർ സനൽ കുമാറും കോന്നിയിൽ പി ജെ അജയകുമാറും റാന്നിയിൽ കോമളം അനിരുദ്ധനും കോഴഞ്ചേരിയിൽ സി രാധകൃഷ്ണനും പന്തളത്ത് ടി ഡി ബൈജുവും ഏഴുമറ്റൂരിൽ പി ആർ പ്രസാദും ധർണ ഉദ്ഘാടനം ചെയ്യും.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home