പവർകട്ട്: സിപിഐ എം ജനകീയസമരം നാളെ

പത്തനംതിട്ട
പവർകട്ടും ലോഡ്ഷെഡ്‌ഡിങ്ങും ജനജീവിതത്തെ ദുരിതപൂർണമാക്കിയ സാഹചര്യത്തിൽ സിപിഐ എം പ്രക്ഷോഭത്തിന്. ഞായർ വൈകിട്ട് 6.30 മുതൽ ഏഴുവരെ നാടെങ്ങും മെഴുകുതിരി കത്തിച്ച് പ്രതിഷേധിക്കും. ബ്രാഞ്ച് കേന്ദ്രങ്ങളിൽ പ്രവർത്തകർ ഒത്തുകൂടി മെഴുകുതിരി കത്തിക്കും. ഇതേസമയം വീടുകളിലും മെഴുകുതിരി കത്തിച്ച് സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കും.
എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ദിവസേന ശരാശരി പത്തുകോടി യൂണിറ്റായിരുന്നു വൈദ്യുതി ഉപയോഗമെങ്കിൽ ഇപ്പോൾ ശരാശരി എട്ടുകോടി യൂണിറ്റ് മാത്രമാണ് വേണ്ടിവരുന്നത്. ആസൂത്രണമില്ലായ്‌മ മൂലം യഥാസമയം വൈദ്യുതി വാങ്ങാൻ കഴിയാതിരുന്നതാണ് ഈ കൊടിയ ദുരന്തത്തിന് കാരണം. യുഡിഎഫ് സർക്കാരിന്റെ വികല നയങ്ങൾക്കെതിരായ പ്രക്ഷോഭത്തിൽ എല്ലാവിഭാഗം ജനങ്ങളും അണിചേരണമെന്ന് ജില്ലാ സെകട്ടറി രാജു ഏബ്രഹാം അഭ്യർഥിച്ചു.










0 comments