ചക്കുളത്തുകാവ് പൊങ്കാല
പന്തലിന് കാൽനാട്ടി

തിരുവല്ല
നീരേറ്റുപുറം ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിൽ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് പന്തലിന് കാൽനാട്ടി. ക്ഷേത്ര മുഖ്യകാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി, കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി എന്നിവരുടെ നേതൃത്വത്തിലാണ് കാൽനാട്ടൽ നിർവഹിച്ചത്.
ചക്കുളത്തുകാവിലെ പ്രസിദ്ധമായ കാർത്തിക പൊങ്കാല മഹോത്സവം ഡിസംബർ നാലിനാണ് നടക്കുന്നത്. കേരളത്തിനകത്തും പുറത്തും നിന്നുമുള്ള ലക്ഷക്കണക്കിന് വിശ്വാസികൾ പൊങ്കാലയിൽ പങ്കെടുക്കും. പൊങ്കാല കൂപ്പൺ വിതരണം തുടങ്ങി. പൊങ്കാലയുടെ വരവറിയിച്ചുള്ള നിലവറ ദീപം തെളിയിക്കൽ നവംബർ 30നും കാർത്തിക സ്തംഭം ഉയർത്തൽ നവംബർ 23നും നടക്കും.









0 comments