പോക്‌സോ; പ്രതിക്ക് കഠിനതടവും പിഴയും

അടൂർ
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് കഠിനതടവും പിഴയും വിധിച്ച് അടൂർ ഫാസ്റ്റ് ട്രാക്ക് കോടതി. കൊല്ലം കുളക്കട ഈസ്റ്റ് മലപ്പാറ ചരുവിള കിഴക്കേതിൽ വീട്ടിൽ രാജേഷ് (39) നെയാണ് അടൂർ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജ് ടി മഞ്ജിത്ത് ഭാരതീയ ന്യായസംഹിത പ്രകാരവും പോക്സോ വകുപ്പ് പ്രകാരവും കുറ്റക്കാരനെന്ന് കണ്ടെത്തി എട്ടുവർഷം കഠിനതടവിനും 60,000 രൂപ പിഴയും വിധിച്ചത്.
2025 ജൂലൈ 31ന് ഗ്യാസിന്റെ കമ്പ്ലൈന്റ് നോക്കാനെന്നു പറഞ്ഞു വീട്ടിനുള്ളിൽ കടന്ന് തനിച്ചായിരുന്ന കുട്ടിയെ പീഡിപ്പിച്ചതിന് അന്നത്തെ ഏനാത്ത് ഇൻസ്‌പെക്ടർ എ അനൂപാണ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം പൂർത്തിയാക്കിയത്. പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 20 സാക്ഷികളെ വിസ്തരിക്കുകയും 23 രേഖകൾ ഹാജരാക്കുകയും ചെയ്തു. പ്രതിഭാഗത്തുനിന്നും രണ്ട് സാക്ഷികളെ വിസ്തരിക്കുകയും ചെയ്തു. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പി സ്മിത ജോൺ ഹാജരായി. പിഴത്തുക അടയ്ക്കുന്ന പക്ഷം ആയത് അതിജീവിതയ്ക്ക് നൽകാൻ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിക്ക് നിർദേശം നൽകിയിട്ടുണ്ട്.
ചിത്രം: രാജേഷ്








0 comments