Deshabhimani

ബംഗാളിലെ പാഠപുസ്തകം

print edition ‘മുഗൾ’ വേണ്ട 
‘മുഖർജി’മതി

WEST BENGAL LEGISLATIVE ASSEMBLY
വെബ് ഡെസ്ക്

Published on Oct 02, 2026, 12:30 AM | 1 min read

ന്യൂഡൽഹി​: ​പശ്‌ചിമ ബംഗാളിലെ സ്‌കൂൾ പാഠ്യപദ്ധതിയിൽ പ്രീപ്രൈമറി മുതൽ പന്ത്രണ്ടാം ക്ലാസ്‌ വരെയുള്ള എല്ലാ പാഠപുസ്‌തകങ്ങളിലും ഭാരതീയ ജനസംഘം സ്ഥാപകൻ ശ്യാമപ്രസാദ്‌ മുഖർജിയുടെ ജീവിതകഥ ഉൾപ്പെടുത്താനും മുഗൾ ചരിത്രം നാമമാത്രമാക്കി ചുരുക്കാനും പാഠ്യപദ്ധതി പുനഃസംഘടനാ സമിതി ശുപാർശ ചെയ്‌തു.


ഇന്ത്യയുടെ ചരിത്രം മുഗൾ സാമ്രാജ്യത്തിൽ മാത്രം ഒതുങ്ങുന്നതല്ലെന്ന വാദമുയർത്തിയാണ്‌ ചരിത്രം വെട്ടിച്ചുരുക്കാൻ പോകുന്നത്‌. കമ്യൂണിസത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന ഭാഗങ്ങൾ പാഠ്യപദ്ധതിയിൽ നിന്നും ഒഴിവാക്കാനും ദേബാശിഷ്‌ ചാറ്റർജി അധ്യക്ഷനായ സമിതി ശുപാർശ ചെയ്‌തിട്ടുണ്ട്‌.


മുഗൾ കാലഘട്ടത്തെയും ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ ഇടപെടലുകളെയും തമസ്‌കരിക്കുകയെന്ന ആർഎസ്‌എസ്‌ അജൻഡ പാഠ്യപദ്ധതിയിൽ അടിച്ചേൽപ്പിക്കാനാണ്‌ സംസ്ഥാന സർക്കാര്‍ നീക്കം. ബംഗാളി സാഹിത്യപാഠങ്ങളിലും നിരവധി മാറ്റം ശുപാർശ ചെയ്‌തിട്ടുണ്ട്‌. രവീന്ദ്രനാഥ ടാഗോറിന്റെ ‘ആഫ്രിക്ക’ എന്ന കവിത ഒഴിവാക്കി ‘ശിവജി ഉത്സവ്‌’ ഉൾപ്പെടുത്താനും ശചീന്ദ്രനാഥ്‌ സെൻഗുപ്‌തയുടെ ‘സിറാജ് ഉദ് ദൗള’ നാടകം മാറ്റി ദ്വിജേന്ദ്രലാൽ റായ്‌യുടെ ‘മേവാർ പതൻ’ ഉൾപ്പെടുത്താനും ശുപാർശയുണ്ട്‌. ഭാഷാപ്രയോഗങ്ങളിലും വലിയ മാറ്റം നിര്‍ദേശിക്കുന്നു.

വെള്ളത്തിന്‌ ‘പാനി’ എന്ന സാധാരണ പദം ഉപയോഗിക്കുന്നതിന്‌ പകരം ‘ജൽ’ എന്ന പദം ഉപയോഗിക്കണം. മാതാപിതാക്കളെ കുറിക്കുന്ന സാധാരണ പദങ്ങളായ ‘അബ്ബ’, ‘അമ്മ’ തുടങ്ങിയവ മാറ്റാനും നിർദേശമുണ്ട്‌. ‘അബ്ബ’, ‘അമ്മ’ പദങ്ങൾ അധികം പരിചിതമല്ലാത്തതും കേൾക്കാൻ സുഖമില്ലാത്തതുമാണെന്നാണ്‌ സമിതിയുടെ നിലപാട്‌.


ബിജെപി അധികാരത്തിലെത്തിയ ശേഷം ശ്യാമപ്രസാദ്‌ മുഖർജിക്ക്‌ പാഠ്യപദ്ധതികളിൽ കൂടുതൽ പ്രാധാന്യം നൽകാനുള്ള ആസ‍ൂത്രിത നീക്കങ്ങൾ തുടങ്ങിയിരുന്നു. 2027 അധ്യയന വർഷം മുതൽ സർക്കാർ–എയ്‌ഡഡ്‌ സ്‌കൂളുകൾ, കോളേജുകൾ, സർവകലാശാലകൾ പാഠ്യപദ്ധതികളിൽ അദ്ദേഹത്തിന്റെ ജീവിതവഴികളും സംഭാവനകളും ഉൾപ്പെടുത്താൻ സെപ്‌തംബറിൽ ഉന്നതവിദ്യാഭ്യാസ വകുപ്പ്‌ നിർദേശം നൽകിയിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home