സാർവദേശീയ പെൻഷൻ ദിനാചരണം

സാർവദേശീയ പെൻഷൻ ദിനത്തിന്റെ ഭാഗമായി നാഷണൽ കോ ഓർഡിനേഷൻ കമ്മിറ്റി ഓഫ് പെൻഷനേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടന്ന സെമിനാറിൽ സി ഐടിയു ഏരിയ സെക്രട്ടറി ടി നരേന്ദ്രൻ സംസാരിക്കുന്നു
തൃശൂർ
നാഷണൽ കോ –ഓർഡിനേഷൻ കമ്മിറ്റി ഓഫ് പെൻഷനേഴ്‌സ് അസോസിയേഷൻസ് ആഭിമുഖ്യത്തിൽ ഒക്ടോബർ 1 സാർവദേശീയ പെൻഷൻദിനം സമുചിതമായി ആചരിച്ചു. നവ ഉദാരവൽക്കരണകാലത്തെ പെൻഷൻ -അന്താരാഷ്ട്രാ അനുഭവങ്ങൾ' എന്ന വിഷയത്തിൽ സെമിനാർ അവതരിപ്പിച്ച് സിഐടിയു ഏരിയ സെക്രട്ടറി ടി നരേന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു. കമ്മിറ്റി ജില്ലാ ചെയർമാൻ കെ കൃഷ്ണൻകുട്ടി അധ്യക്ഷനായി. സിജിപിഎ ജനറൽ സെക്രട്ടറി വി ശ്രീകുമാർ, എഫ്സിപിഎ സംസ്ഥാന കൺവീനർ ടി എൻ വെങ്കിടേശ്വരൻ, കമ്മിറ്റി കൺവീനർ പി ആർ ഗോപാലകൃഷ്ണൻ, വി എ മോഹനൻ, എൻ സുരേഷ്, പി ആർ മുരളീധരൻ, കെ വിജയൻ പി ജി വാസുദേവൻ എന്നിവർ സംസാരിച്ചു.







0 comments