Deshabhimani

സംസ്ഥാനങ്ങളോട് സുപ്രീംകോടതി

print edition പിഴയൊടുക്കാത്ത വാഹനങ്ങൾ പിടിച്ചെടുക്കണം

supreme Court
വെബ് ഡെസ്ക്

Published on Oct 02, 2026, 12:19 AM | 1 min read

ന്യൂഡൽഹി: ഗതാഗത നിയമങ്ങൾ ലംഘിച്ചതിന്‌ പിഴയൊടുക്കാത്ത വാഹന ഉടമകൾക്കെമെതിരെ ശക്തമായ നടപടിയെടുക്കാൻ സംസ്ഥാനങ്ങൾക്ക്‌ നിർദേശം നൽകി സുപ്രീംകോടതി. വാഹനങ്ങൾ പിടിച്ചെടുക്കാൻ നിർദേശിച്ച ജസ്റ്റിസുമാരായ ജെ ബി പർദിവാല, കെ വി വിശ്വനാഥൻ എന്നിവർ പിഴയൊടുക്കുംവരെ ഓൺലൈൻ സേവനങ്ങൾ നൽകുന്നതിനും വിലക്കേർപ്പെടുത്തി. ഫിറ്റ്‌നസ്‌, ലൈസൻസ്‌ പുതുക്കൽ, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് പുതുക്കലും ഡ്യൂപ്ലിക്കേറ്റ്‌ എടുക്കലും, പുക സർട്ടിഫിക്കറ്റ്‌ തുടങ്ങിയ യാതൊരു സേവനവും പിഴയൊടുക്കുംവരെ ലഭിക്കില്ല.


പിഴയൊടുക്കാത്ത വാഹനങ്ങളെ കേന്ദ്രത്തിന്റെ പരിവഹൻ പോർട്ടലിൽ കരിന്പട്ടികയിൽപ്പെടുത്തി വിൽപ്പന തടയും. തുടർച്ചയായി നിയമലംഘനം നടത്തിയവരുടെ ലൈസൻസ്‌ സസ്‌പെൻഡ്‌ ചെയ്യും. ഇ–ചെലാനുകൾ നൽകുന്നതുകൊണ്ട്‌ മാത്രം കാര്യമില്ലെന്നും പിഴത്തുക ഇ‍ൗടാക്കാൻ ശക്തമായ നടപടി വേണമെന്നും നിരീക്ഷിച്ചാണ്‌ കോടതി ഉത്തരവ്‌. 49,194.05 കോടി രൂപയുടെ ഇ– ചെലാൻ നൽകിയതിൽ 26,175.05 കോടി രൂപ മാത്രമാണ്‌ തിരിച്ചുപിടിക്കാനായതെന്ന്‌ കോടതി നിരീക്ഷിച്ചു.


പിഴയൊടുക്കാത്ത വാഹനങ്ങൾ ​തുടർച്ചയായ പരിശോധന നടത്തി പിടിച്ചെടുക്കണം. നിലവിൽ കസ്റ്റഡിയിലുള്ള വാഹനങ്ങൾക്ക്‌ പിഴ ഒടുക്കാനുണ്ടോയെന്നും പരിശോധിക്കണം. ദേശീയപാത, സംസ്ഥാന പാത, നഗരപാത എന്നിവിടങ്ങളിൽ ഇലക്-ട്രോണിക് നിരീക്ഷണം ശക്തമാക്കാൻ ലഭിച്ച ശുപാർശ നടപ്പാക്കുന്നത്‌ കേന്ദ്രം പരിഗണിക്കണം. സംസ്ഥാനം തിരിച്ച്‌ നിരീക്ഷണ സംവിധാനങ്ങളുടെയും ചെലാനുകളുടെയും വിവരം പ്രദർശിപ്പിക്കുന്ന ഡാഷ്‌ ബോർഡ്‌ നിർമിച്ച്‌ മാസത്തിലൊരിക്കൽ അപ്‌ഡേറ്റ്‌ ചെയ്യണമെന്നും ഉത്തരവിൽ പറഞ്ഞു.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home