സംവരണ സീറ്റുകളിലെല്ലാം പ്രവേശനം നൽകുക
പികെഎസ് പോസ്‌റ്റ് ഓഫീസ് മാർച്ച്

പത്തനംതിട്ട
കേന്ദ്രസർക്കാർ നിയന്ത്രണത്തിലുള്ളതും സ്വയംഭരണാവകാശവുമുള്ള ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പട്ടികജാതി – വർഗ വിഭാഗങ്ങൾക്ക് സംവരണം ചെയ്‌തിട്ടുള്ള എല്ലാ സീറ്റുകളിലേക്കും പ്രവേശനം നൽകണമെന്നാവശ്യപ്പെട്ട് പികെഎസ് ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ ഹെഡ് പോസ്‌റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തി. രാജ്യവ്യാപകമായി ദളിത് ശോഷൺ മുക്തി മഞ്ച് നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായാണ് സമരം. പിന്നാക്ക വികസന കോർപ്പറേഷൻ ബോർഡംഗം ടി ഡി ബൈജു ഉദ്‌ഘാടനം ചെയ്‌തു. പികെഎസ് ജില്ലാ പ്രസിഡന്റ് കെ എം ഗോപി അധ്യക്ഷനായി. ജില്ലാ സെക്രട്ടറി സി എൻ രാജേഷ്, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ വി ജി ശ്രീവിദ്യ, അഡ്വ. സി ടി വിനോദ് എന്നിവർ സംസാരിച്ചു.
വിദ്യാർഥികൾക്ക് കോഴ്സ് പൂർത്തിയാക്കാനുള്ള പശ്ചാത്തലസൗകര്യം ഒരുക്കുക, സ്വകാര്യമേഖലയിൽ തൊഴിൽ സംവരണം നടപ്പാക്കാൻ നിയമം കൊണ്ടുവരിക, ഐഐടി, എൻഐടി തുടങ്ങിയ സ്ഥാപനങ്ങളിൽ ഒഴിവുള്ള അധ്യാപക– അനധ്യാപക സംവരണ തസ്‌തികകളിൽ നിയമനം നടത്താൻ കേന്ദ്രസർക്കാർ ഇടപെടുക, ജാതി സെൻസസിലെ അവ്യക്തത പരിഹരിക്കുക, പട്ടികജാതി– വർഗ പീഡന നിരോധന നിയമത്തിലെ പഴുതുകൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചായിരുന്നു സമരം.
ചിത്രം: പികെഎസ് ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ ഹെഡ് പോസ്‌റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ച് പിന്നാക്ക വികസന കോർപ്പറേഷൻ ബോർഡംഗം ടി ഡി ബൈജു ഉദ്‌ഘാടനംചെയ്യുന്നു
Highlights: അധ്യാപക– അനധ്യാപക സംവരണ തസ്‌തികകളിലും നിയമനം നടത്തുക










0 comments