ad
Deshabhimani

കർഷകസംഘം 
ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കം

karshakasangham

കേരള കർഷകസംഘം ജില്ലാ സമ്മേളനത്തിന് ഉയർത്താനുള്ള പതാക ജാഥാ ക്യാപ്റ്റൻ കെ വി ഏലിയാസിന് സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ് കൈമാറുന്നു

വെബ് ഡെസ്ക്

Published on Aug 21, 2026, 02:40 AM | 1 min read

പെരുമ്പാവൂർ / അങ്കമാലി


കർഷകസംഘം ജില്ലാ സമ്മേളനത്തിന്‌ വെള്ളിയാഴ്‌ച തുടക്കമാകും. പൊതുസമ്മേളന നഗറിൽ പതാക ഉയർത്തുന്നതോടെ സമ്മേളന പരിപാടി‌കള്‍ ആരംഭിക്കും. വെള്ളി വൈകിട്ട് അഞ്ചിന് പതാക, കൊടിമര ജാഥകൾ താലൂക്കാശുപത്രി കവലയിൽ സംഗമിക്കും.


ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ പരിസരത്തുനിന്ന്‌ കർഷകറാലി തുടങ്ങും. വി എസ് അച്യുതാനന്ദൻ നഗറിൽ (മുനിസിപ്പൽ സ്റ്റേഡിയം) പതാക ഉയർത്തി പൊതുസമ്മേളനം ആരംഭിക്കും. കിസാൻസഭ അഖിലേന്ത്യ വൈസ് പ്രസിഡന്റ് ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്യും.


പ്രതിനിധി സമ്മേളനം ശനി, ഞായർ ദിവസങ്ങളിലായി കോടിയേരി ബാലകൃഷ്ണൻ നഗറിൽ (ഫാസ് ഓഡിറ്റോറിയം) നടക്കും. ശനി രാവിലെ 10ന് കിസാൻ സഭ കേന്ദ്രകമ്മിറ്റി അംഗം എം സ്വരാജ് ഉദ്ഘാടനം ചെയ്യും. എം വിജയകുമാർ, വത്സൻ പനോളി, ഗോപി കോട്ടമുറിക്കൽ, കെ എം രാധാകൃഷ്ണൻ, സി കെ രാജേന്ദ്രൻ, കെ തുളസി, പി എം ഇസ്മായിൽ തുടങ്ങിയവർ പങ്കെടുക്കും.


സമ്മേളനത്തോടനുബന്ധിച്ച് ഏഴ്‌ സെമിനാറുകളും കാർഷികോത്സവവും സാംസ്കാരികോത്സവവും സംഘടിപ്പിച്ചിരുന്നു.


കേരള കർഷകസംഘം ജില്ലാ സമ്മേളന നഗരിയിൽ ഉയർത്താനുള്ള പതാക അങ്കമാലി എ പി കുര്യൻ സ്മാരക സിഎസ്എയിൽനിന്ന് എത്തിച്ചു. ജാഥാ പ്രയാണം സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ് ജാഥാ ക്യാപ്റ്റൻ കെ വി ഏലിയാസിന്‌ പതാക കൈമാറിയാണ്‌ ഉദ്ഘാടനം ചെയ്‌തത്‌. ഏരിയ പ്രസിഡന്റ്‌ ബൈജു പറപ്പിള്ളി അധ്യക്ഷനായി. കർഷകസംഘം ജില്ലാ പ്രസിഡന്റ്‌ ആർ അനിൽകുമാർ, ജാഥ മാനേജർ കെ കെ ഷിബു, സിപിഐ എം ഏരിയ സെക്രട്ടറി കെ പി റെജീഷ്, ടി കെ മോഹനൻ, സി കെ സലിംകുമാർ, കർഷകസംഘം ഏരിയ സെക്രട്ടറി പി അശോകൻ, മണി ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home