ad
Deshabhimani

കെഎംഎസ്ആർഎ സെമിനാർ

കോര്‍പറേറ്റുകള്‍ ആരോഗ്യമേഖലയും കച്ചവടമാക്കുന്നു: കെ കെ ശൈലജ

kmsra

കേരള മെഡിക്കൽ ആൻഡ്‌ സെയിൽസ് റെപ്രസന്റേറ്റീവ്സ് അസോസിയേഷൻ (കെഎംഎസ്ആർഎ) സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സെമിനാർ സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം കെ കെ ശൈലജ ഉദ്‌ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 21, 2026, 02:43 AM | 1 min read

കൊച്ചി


ആരോഗ്യമേഖലയടക്കം കച്ചവടമാക്കി മാറ്റാന്‍ കോര്‍പറേറ്റുകള്‍ പരിശ്രമിക്കുകയാണെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം കെ കെ ശൈലജ.


കേരള മെഡിക്കൽ ആന്‍ഡ് സെയിൽസ് റെപ്രസന്റേറ്റീവ്സ് അസോസിയേഷൻ (കെഎംഎസ്ആർഎ) സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് "ആരോഗ്യ, ഔഷധമേഖല –- സമ്പൂർണ കുത്തകവൽക്കരണത്തിലേക്ക്’ വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു കെ കെ ശൈലജ.

മന്ത്രി കെ മുരളീധരന്‍ ആരോഗ്യമേഖലയിലെ സ്വകാര്യവല്‍ക്കരണത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാട് സ്വീകരിക്കുന്നതായി കണ്ടു. പൊതുമേഖലയില്‍ സ്വകാര്യനിക്ഷേപം അനുവദിച്ചാല്‍ സാധാരണക്കാര്‍ക്ക് സൗജന്യ ചികിത്സയെന്നത് ഇല്ലാതാകുമെന്നും കെ കെ ശൈലജ പറഞ്ഞു.


ടി കെ രാമകൃഷ്ണൻ സാംസ്കാരിക കേന്ദ്രത്തിൽ സംഘടിപ്പിച്ച സെമിനാറില്‍ ജെഎസ്എ ദേശീയ കോ–കൺവീനർ ഡോ. അഭയ് ശുക്ല, എഫ്എംആര്‍എഐ അഖിലേന്ത്യ പ്രസിഡന്റ് പി കൃഷ്ണാനന്ദ് എന്നിവർ വിഷയം അവതരിപ്പിച്ചു. ഡോ. മുബാറക് സാനി, കെ എം ഗോപകുമാർ എന്നിവര്‍ സംസാരിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home