മുഖ്യമന്ത്രി സമയം ചെലവഴിച്ചത് ഫോട്ടോഷൂട്ടിന്

പത്തനംതിട്ട
ദുരന്തത്തിൽ വിറങ്ങലിച്ചുനിൽക്കുന്ന ജില്ലയിൽ പരിവാരങ്ങൾക്കൊപ്പമെത്തിയ മുഖ്യമന്ത്രി ഫോട്ടോഷൂട്ടിനാണ് സമയം ചെലവഴിച്ചതെന്ന് എൽഡിഎഫ് ജില്ലാ കൺവീനർ അലക്‌സ് കണ്ണമല. പ്രകൃതിദുരന്തത്തെ പോലും രാഷ്‌ട്രീയ വൈര്യംതീർക്കാനുള്ള വേദിയാക്കി അദ്ദേഹം മാറ്റി. അതിനുദാഹരണമാണ് കോന്നി മണ്ഡലത്തിനെയും പാടെ അവഗണിച്ചത്. നാശനഷ്‌ടം സംഭവിച്ച ജില്ലയിലെ മുഴുവൻ ജനങ്ങൾക്കും വ്യാപാരികൾക്കും അർഹതപ്പെട്ട നഷ്‌ടപരിഹാരം നൽകാനും അവരെ പുനരധിവസിപ്പിക്കാനും നടപടി വേണം. കക്ഷിരാഷ്ട്രീയത്തിനതീതമായ സമീപനമാണ് ഉണ്ടാകേണ്ടത്. ജനങ്ങൾക്ക് ആശ്വാസമെത്തിക്കാനുള്ള നടപടികൾ ആലോചിക്കുന്നതിന് സർവകക്ഷി യോഗം വിളിക്കണമെന്നും അലക്‌സ് കണ്ണമല പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.








0 comments