Deshabhimani

പത്തനംതിട്ടയിലെ വ്യാപാരമേള

നഗരസഭ നൽകിയ പെർമിറ്റ് ഹൈക്കോടതി റദ്ദാക്കി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 02, 2026, 12:05 AM | 1 min read

പത്തനംതിട്ട
നഗരത്തിൽ വ്യാപാരമേള നടത്താനുള്ള ഷെഡ് കെട്ടാൻ പത്തനംതിട്ട നഗരസഭ നൽകിയ പെർമിറ്റ് ഹൈക്കോടതി റദ്ദാക്കി. ജസ്റ്റിസ് മുരളി പുരുഷോത്തമന്റെ ബെഞ്ചിന്റേതാണ്‌ വിധി. നഗരസഭയുടെ നടപടിയെ ചോദ്യംചെയ്ത് നൽകിയ റിട്ട് ഹർജിയിലാണ് കോടതി ഉത്തരവ്.
വ്യാപാരമേളയ്ക്ക് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട് നടത്തിയ ഹിയറിങ്ങിന്റെ ഔദ്യോഗിക ഉത്തരവ് കക്ഷികൾക്ക് ഇതുവരെ നൽകിയിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഔദ്യോഗിക ഉത്തരവില്ലാതെ നൽകിയ പെർമിറ്റ് നിയമപരമായി നിലനിൽക്കില്ലെന്ന് വ്യക്തമാക്കിയ കോടതി അനുമതി റദ്ദാക്കുകയായിരുന്നു.  
എന്നാൽ പെർമിറ്റ് റദ്ദാക്കിയുള്ള ഹൈക്കോടതി ഉത്തരവ് നിലനിൽക്കെ മേള അനധികൃതമായി തുടരുന്നതായും ആക്ഷേപമുണ്ട്‌. വ്യാപാരി പ്രതിനിധികൾ സെക്രട്ടറിക്ക് പരാതി നൽകിയിട്ടും നഗരസഭ നടപടി സ്വീകരിച്ചില്ലെന്നും പരാതിയുണ്ട്‌.  



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home