സർക്കാരിന് മനുഷ്യത്വമില്ലേ...

ജാനകിയും മകൾ വൽസലയും
ജാനകിക്കും മകൾ വൽസലയ്‌ക്കും ആകെയുള്ള ആശ്രയം ഇൗ പെൻഷനാണ്. അത് വീട്ടിലെത്തിച്ചപ്പോൾ ജീവിതത്തെപ്പറ്റി തീരെ ആശങ്കയില്ലായിരുന്നു. മങ്ങാരം പുതുപറമ്പിൽ എൺപത്തിനാലുകാരി എൻ ജാനകിയും മകൾ വൽസലയും വൽസലയുടെ മകൾ സിന്ധുവും ഏഴാം ക്ലാസിൽ പഠിക്കുന്ന ചെറുമകൻ അർജുനനും ആകെയുള്ളത് ഇടിഞ്ഞുവീഴാറായ ഒരു വീടാണ്. മകൾ കടയിൽ ജോലിക്ക് പോയി കിട്ടുന്ന തുച്ഛമായ വരുമാനംകൊണ്ട് കഴിഞ്ഞുപോകുന്നു. കിടപ്പുരോഗിയായ ജാനകിയ്ക്ക് കാഴ്ചക്കുറവുമുണ്ട്.
കഴിഞ്ഞ പത്തുവർഷം അല്ലലില്ലാതെ പെൻഷൻ വീട്ടിൽ കിട്ടി. ഇനി ബാങ്കിൽ പോയാലേ ഇത് ലഭിക്കൂ. വാണിജ്യബാങ്കുകളിലെത്തി ടോക്കണെടുത്ത് മണിക്കൂറുകൾ കാത്തിരിക്കണം. അതിനാവാത്തവരാണ് പെൻഷൻ വാങ്ങുന്നവരിലധികവും. യുഡിഎഫ് സർക്കാരിന് മനുഷ്യത്വമെന്ന ഒന്നില്ലേ... ഇവർ ചോദിക്കുന്നു.










0 comments