ad
Deshabhimani

print edition എയ്ഡഡ് സ്കൂൾ ഭിന്നശേഷി സംവരണം: അർഹരായ ഉദ്യോഗാർഥിയില്ലെങ്കിൽ പൊതുവിഭാഗത്തിൽനിന്ന്‌ നിയമിക്കാം

disabeled_recruitment
വെബ് ഡെസ്ക്

Published on Aug 08, 2026, 01:06 AM | 1 min read

തിരുവനന്തപുരം: എയ്ഡഡ് സ്‌കൂളുകളിൽ രണ്ട് റിക്രൂട്ട്‌മെന്റ് വർഷം ഭിന്നശേഷി നിയമന ഒഴിവുകളിലേക്ക് ആളില്ലെങ്കിൽ മാനേജർമാർക്ക് നിയമനം നടത്താൻ അനുമതി. പൊതുവിഭാഗത്തിൽനിന്നും നിയമനം നടത്താം. ഭിന്നശേഷി നിയമനത്തിന് രൂപീകരിച്ചിട്ടുള്ള ജില്ലാസമിതി കൺവീനർമാരാണ് നിയമനം നടത്താൻ മാനേജർക്ക് ഉത്തരവ് നൽകേണ്ടതെന്ന് വ്യക്തമാക്കി പൊതുവിദ്യാഭ്യാസ ഡയറക്ടർ സർക്കുലർ ഇറക്കി.​


2026 മെയ് 31ന് രണ്ട് റിക്രൂട്ട്മെന്റ് വർഷം കഴിഞ്ഞ, ഭിന്നശേഷി നിയമനത്തിനായി മാറ്റിവച്ചിട്ടുള്ള എല്ലാ ഒഴിവുകളും ആഗസ്‌ത്‌ 17ന് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലേക്ക് ജില്ലാ സമിതി കൺവീനർമാർ റിപ്പോർട്ട് ചെയ്യണം. നടപടിക്രമങ്ങൾക്കുശേഷം ഭിന്നശേഷിക്കാരായ ഉദ്യോഗാർഥികൾ ഇല്ലെങ്കിൽ വിജ്ഞാപനപ്രകാരം ആ ഒഴിവ് മറ്റ് ഭിന്നശേഷി വിഭാഗങ്ങളിലേക്ക് മാറ്റി നൽകാം.


റാങ്ക് ലിസ്റ്റിലെ ഉദ്യോഗാർഥികൾക്കെല്ലാം നിയമന ശുപാർശ നൽകിയിട്ടും ഒഴിവ്‌ നികത്താനായില്ലെങ്കിൽ മാനേജർമാർക്ക് നിയമനം നടത്താം. റാങ്ക് ലിസ്റ്റിൽ ഈ തസ്‌തികയിൽ യോഗ്യതയുള്ള, നിയമന ശുപാർശ ലഭിക്കാത്ത ഉദ്യോഗാർഥികൾ ആരുമില്ലെന്ന് ജില്ലാതല സമിതി കൺവീനർ ഉറപ്പാക്കണം. നിയമപ്രകാരം തസ്തിക മാറ്റിവച്ചതിനാൽ ഭിന്നശേഷി സംവരണം പൂർത്തിയായതായി കണക്കാക്കും. അടുത്ത ടേൺ വരുമ്പോൾമാത്രം ഇനി ഭിന്നശേഷി നിയമനത്തിന് തസ്തിക മാറ്റിവച്ചാൽ മതി.​


രണ്ട് റിക്രൂട്ട്‌മെന്റ് വർഷം പൂർത്തിയായിട്ടില്ലാത്ത ഒഴിവുകൾ വീണ്ടും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന് റിപ്പോർട്ട് ചെയ്യണം. ഉദ്യോഗാർഥികളെ ലഭിക്കുമ്പോൾ ഭിന്നശേഷി നിയമനത്തിലെ റൊട്ടേഷൻ അനുസരിച്ച് ജില്ലാ സമിതി കൺവീനർ നിയമനം നടത്തണം. എയ്ഡഡ് സ്‌കൂളുകളിലെ ഭിന്നശേഷി നിയമനത്തിന് ആദ്യം വിട്ടു നൽകിയ തസ്തികയ്ക്ക് പകരം ഒഴിവുള്ള മറ്റൊരു തസ്തിക മാറ്റിവയ്ക്കാൻ മാനേജർക്ക് അപേക്ഷ നൽകാമെന്നും നിർദേശിച്ചിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home