ad
Deshabhimani

ക്ഷേമപെൻഷൻ വീട്ടിലെത്തില്ല

നിരാശയിലായത്‌ 55,510 ഗുണഭോക്താക്കൾ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
സ്വന്തം ലേഖകൻ

Published on Aug 08, 2026, 12:05 AM | 1 min read

പത്തനംതിട്ട

ക്ഷേമപെൻഷൻ സഹകരണ ബാങ്കുകൾ വീട്ടിലെത്തിക്കുന്ന സംവിധാനത്തിന്‌ യുഡിഎഫ്‌ സർക്കാർ കത്രികവച്ചതോടെ ജില്ലയിൽ നിരാശയിലായത്‌ 55,510 ഗുണഭോക്താക്കൾ. നേരിട്ട്‌ പെൻഷൻ ലഭിക്കുന്നവരാണിവർ. അതിൽ വാർധക്യ പെൻഷൻകാർ– 35,502, കർഷകത്തൊഴിലാളി പെൻഷൻകാർ– 4520, ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവർ– 4434, അവിവാഹിത പെൻഷൻകാർ– 536, വിധവ പെൻഷൻ– 10518 എന്നിങ്ങനെയാണ്‌.

ആധാറുമായി ബന്ധിപ്പിച്ച ദേശസാൽകൃത ബാങ്ക്‌ അക്ക‍ൗണ്ടുകളിലൂടെ മാത്രമേ ഇനി പെൻഷൻ എത്തൂ. പൂർണതോതിൽ കിടപ്പുരോഗികളായവർക്കുമാത്രം പെൻഷൻ വീട്ടിലെത്തിക്കുന്ന സംവിധാനം തുടരുമെന്നാണ്‌ ബുധനാഴ്‌ചയിറങ്ങിയ ഉത്തരവിലുള്ളത്‌. എന്നാൽ ഇത്‌ എങ്ങനെയെന്ന്‌ വിശദീകരിക്കുന്നില്ല. അതും ലഭിക്കുമെന്ന കാര്യത്തിൽ ഇന്നത്തെ സാഹചര്യത്തിൽ ഉറപ്പില്ല.

ദേശസാൽകൃത ബാങ്കുകളിലെ അക്ക‍ൗണ്ടുകളിലേക്ക്‌ പെൻഷൻ നൽകുന്നതോടെ പിൻവലിക്കലിനും അന്വേഷണങ്ങൾക്കുമായി മുതിർന്ന പ‍ൗരന്മാർ പലവട്ടം ബാങ്കുകൾ കയറിയിറങ്ങേണ്ടിവരും. ക്ഷേമപെൻഷൻ അട്ടിമറിക്കുന്നതിന്റെ തുടക്കമാണ്‌ ഇ‍ൗ ഉത്തരവെന്ന്‌ വ്യാപകമായ ആരോപണമുണ്ട്‌. പാചകവാതക സബ്‌സിഡി ഇതേ തന്ത്രം പ്രയോഗിച്ചാണ്‌ എന്നന്നേക്കുമായി നിർത്തലാക്കിയത്‌.

രണ്ടായിരം രൂപയാണ്‌ നിലവിൽ ക്ഷേമപെൻഷൻ. യുഡിഎഫ്‌ സർക്കാർ അധികാരത്തിൽ വന്നതിനുപിന്നാലെ മെയ്‌, ജൂൺ, ജൂലൈ, ആഗസ്‌ത്‌ മാസങ്ങളിലെ പെൻഷൻ കുടിശ്ശികയാണ്‌.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home