ജില്ലയ്ക്ക് നാളെ 44 വയസ്
യുവത്വത്തിന്റെ നിറവിൽ മലയോരറാണി

ആർ ഹരീഷ്
Published on Oct 31, 2026, 12:05 AM | 2 min read
നാളെ ജില്ലയ്ക്ക് 44 തികയും. ആലപ്പുഴ, കൊല്ലം, ഇടുക്കി ജില്ലകളുടെ ഭാഗങ്ങൾ അടർത്തിയെടുത്ത് പത്തനംതിട്ട പുത്തനൊരു ജില്ലയായിട്ട് നാലര പതിറ്റാണ്ടടുക്കുന്നു. കേരളപ്പിറവി ദിനത്തിലാണ് ജില്ലയുടെയും പിറവി. സംസ്ഥാനത്തെ 12–ാമത്തെ ജില്ല. നിറയെ മലകൾ നിറഞ്ഞ നാട്. ആലപ്പുഴയുടെ സൗന്ദര്യംചാലിച്ച അപ്പർകുട്ടനാടും വന്യമൃഗ സന്പുഷ്ടമായഗം കാടുകളും. നാടെങ്ങും ജലസമൃദ്ധിയൊരുക്കി പന്പയും അച്ചൻകോവിലും മണിമലയാറും ഒഴുകുന്നു. ഏറെയും കാർഷികവൃത്തിയുടെ നാട്. സാന്പത്തിക ഭദ്രയൊരുക്കി പ്രവാസികളുമുണ്ട്. ലോകപ്രസിദ്ധ തീർഥാടന കേന്ദ്രമായ ശബരിമലയടക്കം നിരവധി തീർഥാടന കേന്ദ്രങ്ങൾ. സാംസ്കാരികപ്പെരുമ വർധിപ്പിച്ച പ്രശസ്തരായവരുടെ ജനനവും ഇവിടെ.
ആശങ്കയിൽ മലയോര ജനത
പരിസ്ഥിതിലോല പട്ടികയിൽ ജില്ലയിലെ ഏഴ് വില്ലേജുകളാണ് ഉൾപ്പെടുത്തിയത്. ചിറ്റാർ, പെരുനാട്, വടശേരിക്കര, അരുവാപ്പുലം, കൊല്ലമുള, തണ്ണിത്തോട്, സീതത്തോട് എന്നിവ. ഇവിടത്തെ ജനങ്ങൾ ഇപ്പോൾ ആശങ്കയിലാണ്. പതിനായിരക്കണക്കിന് കുടുംബങ്ങളാണ് അധിവസിക്കുന്നത്. തലമുറകളായി കഴിയുന്നവർ. കൃഷി പ്രധാനമായും ഉപജീവനമാക്കിയവർ. ഏക്കറുകണക്കിന് ഭൂമിയിൽ കൃഷിയുള്ളവരുണ്ട്. പരിസ്ഥിതിലോല മേഖലയിൽ ഉൾപ്പെട്ടാൽ വന്യമൃഗ സങ്കേതമാകും. ജനങ്ങൾ നാടുവിടേണ്ടി വരും.
ഇടയ്ക്ക് ‘ബ്രേക്കിട്ട’ വികസനം
ഓടിക്കൊണ്ടിരുന്ന യന്ത്രം പെട്ടെന്ന് നിലച്ചതുപോലെയാണ് ജില്ലയിലെ ‘വികസന വഴികൾ’. കണ്ണഞ്ചിപ്പിക്കുന്ന മാറ്റങ്ങൾക്ക് സാക്ഷിയായ ജില്ലയിൽ പ്രതീക്ഷകൾ പാതിവഴിയിൽ നിലയ്ക്കുന്നത് കാണാം. കോന്നി മെഡിക്കൽ കോളേജിന്റെ പൂർത്തീകരണം, അബാൻ മേൽപ്പാലം, കോഴഞ്ചേരി പാലം, അച്ചൻകോവിലാറിനും പന്പയ്ക്കും മീതേ മറ്റേനകം പാലങ്ങൾ, ജില്ലാ സ്റ്റേഡിയം, എല്ലാ റോഡുകളുടെയും നവീകരണം, പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ഉൾപ്പെടെ വിവിധ ഇടങ്ങളിൽ പുതിയ പുതിയ കെട്ടിടങ്ങൾ. സ്കൂളുകളിൽ വന്ന മാറ്റങ്ങൾ ഇവയെല്ലാം അടുത്ത കാലത്തായി ജില്ലയ്ക്ക് കിട്ടിയ സമ്മാനങ്ങളാണ്. ഇവയിൽ പൂർത്തീകരണ ഘട്ടത്തിലുള്ള പലപദ്ധതികളും ഇനിയും ഇഴയുമോയെന്ന ആശങ്കയോടെയാണ് ജില്ല പുതിയ വർഷത്തിലേക്ക് കടക്കുന്നത്.
വില്ലനാകുമോ വെള്ളപ്പൊക്കം ??
ഒറ്റരാത്രികൊണ്ടുള്ള മഴയിൽ നാടാകെ വെള്ളം കയറിയ അനുഭവം ജില്ലയ്ക്ക് പുതിയത്. പന്പാനദി കവിഞ്ഞാണ് ഏറ്റവും ദുരിതമുണ്ടായത്. പുലർച്ചെ ഉറക്കെമെണീറ്റ് കണ്ടത് റാന്നിയാകെ വെള്ളത്തിൽ. തുടർച്ചെ ആറന്മുളയിലും കരകവിഞ്ഞു. ഇതുതന്നെ മണിമലയാറിന്റെ തീരങ്ങളിലും ബാധിച്ചു. ഇരുപതിനായിരത്തോളം വീടുകളിൽ വെള്ളം കയറി. ഒരാഴ്ചയോളം കുടുംബങ്ങൾ ദുരിതാശ്വാസ ക്യാന്പുകളിൽ കഴിഞ്ഞു. വീടുകളും വീട്ടുപകരണങ്ങളും ഹെക്ടർ കണക്കിന് ഭൂമിയിലെ കൃഷിയും നശിച്ചു. വരുംനാളുകളിൽ മഴക്കാലം ദുരിതകാലമാകുന്ന സ്ഥിതി തുടരുമോയെന്ന ആശങ്കയിലാണ് നാട്.








0 comments