ഓപറേഷൻ തൂഫാൻ
അറസ്‌റ്റിലായത് 47 പേർ

പത്തനംതിട്ട
ലഹരിമാഫിക്കെതിരെയുള്ള പൊലീസിന്റെ ഓപ്പറേഷൻ തൂഫാൻ (ദി നാർക്കോ ഹണ്ട്) റെയ്‌ഡിൽ 47 പേർ അറസ്‌റ്റിൽ. ജില്ലയിലെ വിവിധ സ്‌റ്റേഷനുകളിലായി 47 കേസ് രജിസ്‌റ്റർ ചെയ്‌തു. ഇതിൽ എൻഡിപിഎസ് ആക്‌ട് പ്രകാരം കഞ്ചാവ് കൈവശംവച്ചതിനും വിറ്റതിനുമായി 12 കേസും കോപ്‌ട പ്രകാരം നിരോധിത പുകയിലകൾ വിൽപ്പന നടത്തിയതിന് 35 കേസുമാണ് എടുത്തത്. അടൂർ പൊലീസ് രജിസ്‌റ്റർ ചെയ്‌ത രണ്ടുകേസിലായി 1500 ഓളം പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തിരുന്നു. റാന്നിയിൽ ഇതര സംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലത്തുനിന്നും 2425 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ലഹരി വിൽപന സംഘങ്ങൾക്കെതിരെയുള്ള നടപടികൾ കർശനമായി തന്നെ തുടരുമെന്ന് ജില്ലാ പൊലീസ് മേധാവി ആർ ആനന്ദ് അറിയിച്ചു.
പദ്ധതിയുടെ ഭാഗമായി ജില്ലയിലുടനീളം പൊലീസ് പരിശോധന കർശനമാക്കി. പ്രധാനമായും സ്‌കൂൾ, കോളേജ് പരിസരങ്ങൾ, ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്നയിടം, മാർക്കറ്റുകൾ തുടങ്ങിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് പരിശോധന.










0 comments