ad
Deshabhimani

കൈത്തറി "ഓണോത്സവം'

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 11, 2026, 12:05 AM | 1 min read

തിരുവല്ല
സംസ്ഥാന കൈത്തറി വികസന കോര്‍പ്പറേഷൻ നേതൃത്വത്തില്‍ നടത്തുന്ന ഓണം റിബേറ്റ് വസ്ത്രമേള, "ഓണോത്സവം 2026'ന് തിരുവല്ല സ്വകാര്യ ബസ്‌ സ്റ്റാന്‍ഡിന് എതിര്‍ വശത്തുള്ള ഹാന്‍വീവ് ഷോറൂമില്‍ തുടക്കമായി. 20 ശതമാനം സര്‍ക്കാര്‍ റിബേറ്റുണ്ട്. സര്‍ക്കാര്‍, അനുബന്ധ ജീവനക്കാര്‍ക്ക് തുണിത്തരങ്ങള്‍ തവണ വ്യവസ്ഥയില്‍ ലഭിക്കും.
യുപിഐ പേയ്‌മെന്റുകള്‍ക്ക് 10 ശതമാനം അധിക വിലക്കുറവും മേളയിലുണ്ട്. തെരഞ്ഞെടുത്ത ഇനങ്ങള്‍ക്ക് 70 ശതമാനം വരെ പ്രത്യേക ഡിസ്‌കൗണ്ടും ലഭിക്കും. ഞായർ ഉള്‍പ്പെടെ എല്ലാ അവധി ദിവസങ്ങളിലും ഷോറൂം തുറന്ന് പ്രവര്‍ത്തിക്കും. റിബേറ്റ് ആനുകൂല്യം ആഗസ്‌ത്‌ 25 വരെ ലഭിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home