അങ്കണവാടി ജീവനക്കാരുടെ അവകാശദിനാചാരണം

പത്തനംതിട്ട
അങ്കണവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് അസോസിയേഷൻ (സിഐടിയു) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ട ഹെഡ് പോസ്റ്റ് ഓഫീസ് പടിക്കൽ അവകാശ ദിനാചരണം നടത്തി. അങ്കണവാടി ജീവനക്കാരെ തൊഴിലാളികളായി അംഗീകരിക്കുക, ഭരണഘടന അനുശാസിക്കുന്ന അവകാശങ്ങൾ നിർബന്ധമായും കുഞ്ഞുങ്ങൾക്ക് ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുക, ഓൺലൈൻ പ്രവർത്തനങ്ങൾക്കുള്ള ടാബ്, - ലാപ്ടോപ്പ്, അനുബന്ധ ഉപകരണങ്ങൾ ഉടൻ നൽകുക, പെൻഷനായ പ്രവർത്തകർക്ക് ഗ്രാറ്റുവിറ്റിയും മുടങ്ങിയ പെൻഷനും അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തിയാണ് അവകാശദിനവും മാർച്ചും സംഘടിപ്പിച്ചത്. സിഐടിയു ജില്ലാ സെക്രട്ടറി പി ബി ഹർഷകുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് ഷേർലി അധ്യക്ഷയായി. സിഐടിയു ജില്ലാ വൈസ് പ്രസിഡന്റുമാരായ ശ്യാമ ശിവൻ, സതി വിജയൻ, യൂണിയൻ ജില്ലാ സെക്രട്ടറി ശോഭ രാജേഷ്, ട്രഷറർ അമ്പിളി മനോജ്, ജോയിന്റ് സെക്രട്ടറി പി കെ സുശീല, ഗീത കോന്നി തുടങ്ങിയവർ സംസാരിച്ചു.









0 comments