ad
Deshabhimani

മാരിടൈം ബോർഡ്‌ പിരിച്ചുവിടൽ

വിദ്യാഭ്യാസ, ടൂറിസം 
പദ്ധതി ആശങ്കയിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
സ്വന്തം ലേഖകൻ

Published on Jul 11, 2026, 12:35 AM | 1 min read

കൊല്ലം

സംസ്ഥാന മാരിടൈം ബോർഡിന്റെ പിരിച്ചുവിട്ടതോടെ പിപിപി മോഡലിൽ കൊല്ലത്ത്‌ നടപ്പാക്കാനിരുന്ന വിദ്യാഭ്യാസ, ടൂറിസം പദ്ധതികൾ ആശങ്കയിലായി. പദ്ധതി ആരംഭിക്കാനുള്ള നടപടിക്രമങ്ങൾ ഏറെ മുന്നോട്ടുപോയ സാഹചര്യത്തിലാണ്‌ തിരിച്ചടിയായി സർക്കാർ തീരുമാനം. ഇതോടെ കൊല്ലത്തിന്‌ വലിയ നേട്ടമാകുമായിരുന്ന വൻ പദ്ധതി ഇല്ലാതാകുന്ന അവസ്ഥയായി. നീണ്ടകരയിൽ മാരിടൈം ബോർഡിന്റെ സ്ഥലവും കെട്ടിടവും പ്രയോജനപ്പെടുത്തി പിപിപി (പബ്ലിക്‌ പ്രൈവറ്റ്‌ പാർട്‌ണർഷിപ്‌) മാതൃകയിൽ പദ്ധതി സ്ഥാപിക്കാനുള്ള അനുമതി കഴിഞ്ഞ എൽഡിഎഫ്‌ സർക്കാർ നൽകിയിരുന്നു. ഇതേത്തുടർന്ന്‌ ഒരു സ്വകാര്യസ്ഥാപനവുമായി മാരിടൈം ബോർഡ്‌ കരാറുംവച്ചു. ഇതിനും സർക്കാരിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ട്‌. നീണ്ടകര ഹാർബറിലെ വാർഫ്‌ പ്രയോജനപ്പെടുത്തി ടൂറിസം പദ്ധതിയും നടപ്പാക്കും. കൂടാതെ അഷ്ടമുടിക്കായൽ തീരത്തായി ആശ്രാമത്തുള്ള മാരിടൈം ബോർഡിന്റെ ഒന്നര ഏക്കർ സ്ഥലത്ത്‌ ടൂറിസം പദ്ധതി നടപ്പാക്കാനും നടപടികൾ പൂർത്തീകരിച്ചിരുന്നു. പിപിപി മോഡലിൽ ഇതിനുള്ള കരാർ ക്ഷണിക്കുകയും സ്വകാര്യ വ്യക്തികളും സ്ഥാപനങ്ങളും മുന്നോട്ടുവരികയും ചെയ്‌തു. ഇവിടത്തെ സ്ഥലവും രണ്ടുനില കെട്ടിടവും പ്രയോജനപ്പെടുത്തി ടൂറിസം പദ്ധതി നടപ്പാക്കാൻ സ്വകാര്യസംരംഭകരുമായി കരാർ ആയിട്ടുള്ളതാണ്‌. ഇതിനും മുൻ സർക്കാർ അനുമതി നൽകിയിരുന്നു. ഇവിടെ ബാർജിൽ ഫ്ലോട്ടിങ്‌ റസ്റ്റോറന്റ്‌ ആരംഭിക്കാനും നടപടിയായി. ഇതിനിടെയാണ്‌ എൻ എസ്‌ പിള്ള ചെയർമാനായ സംസ്ഥാന മാരിടൈം ബോർഡിനെ യുഡിഎഫ്‌ സർക്കാർ കഴിഞ്ഞ ദിവസം പിരിച്ചുവിട്ടത്‌. ഇത്‌ പദ്ധതി തുടങ്ങുന്നതിനുള്ള നടപടികളെ ബാധിക്കുമോ എന്ന ആശങ്ക ശക്തമാണ്‌. അതിനിടെ ബോർഡിനെ പിരിച്ചുവിടാൻ സർക്കാർ ഉത്തരവിൽ പറഞ്ഞിട്ടുള്ള വാദങ്ങൾ വസ്‌തുതാവിരുദ്ധമാണ്‌. സർക്കാരിന്‌ ഭരണനിർവഹണ റിപ്പോർട്ട്‌ നൽകിയില്ലെന്ന തെറ്റായ വിവരം പറഞ്ഞാണ്‌ ഇഷ്ടക്കാരെ നിയമിക്കാൻ ബോർഡിനെ പിരിച്ചുവിട്ടത്‌. എന്നാൽ, ആറ്‌ വർഷത്തെ ഭരണനിർവഹണ റിപ്പോർട്ട്‌ ബോർഡ്‌ സർക്കാരിന്‌ നൽകിയിട്ടുണ്ട്‌. മൂന്നുവർഷത്തെ റിപ്പോർട്ട്‌ തയ്യാറാക്കി ബോർഡിൽ വയ്‌ക്കാനിരിക്കെ ആണ്‌ പിരിച്ചുവിടൽ. ബോർഡിൽ വച്ചശേഷമാണ്‌ റിപ്പോർട്ട്‌ സർക്കാരിന്‌ കൈമാറുക. ​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home