കെപിഎസ്‌സി എംപ്ലോയീസ് യൂണിയൻ ജില്ലാ സമ്മേളനം
പിഎസ്‌സിയെ സംരക്ഷിക്കാൻ അണിചേരണം

കേരള പിഎസ്-സി എംപ്ലോയീസ് യൂണിയൻ ജില്ലാ സമ്മേളനം സിഐടിയു ദേശീയ കൗൺസിൽ അംഗം ആർ നാസർ ഉദ്ഘാടനംചെയ്യുന്നു
ആലപ്പുഴ
പിഎസ്‌സിയെ സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ മുഴുവൻ ജനവിഭാഗങ്ങളും അണിനിരക്കണമെന്ന് കേരള പിഎസ്‌സി എംപ്ലോയീസ് യൂണിയൻ ജില്ലാ സമ്മേളനം ആഹ്വാനംചെയ്തു. രാജ്യത്തിന് മാതൃകയായി പ്രവർത്തിക്കുന്ന ഭരണഘടനാ സ്ഥാപനമാണ് കേരള പബ്ലിക് സർവീസ് കമീഷൻ. രാജ്യത്തെ നിയമനങ്ങളിൽ 50 ശതമാനത്തിൽ അധികവും നടത്തുന്നത് പിഎസ്‌സി ആണ്. പിഎസ്‌സിയെ അപകീർത്തിപ്പെടുത്താനും തകർക്കാനുമുള്ള ഗൂഢശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്– പ്രമേയത്തിൽ പറയുന്നു.
സിഐടിയു ദേശീയ കൗൺസിൽ അംഗം ആർ നാസർ സമ്മേളനം ഉദ്ഘാടനംചെയ്തു. എഫ്എസ്ഇടിഒ ജില്ലാ പ്രസിഡന്റ് ടി ജെ അജിത്ത്, സെക്രട്ടറി സി സിലീഷ്, കെജിഒഎ ജില്ലാ സെക്രട്ടറി റനി സെബാസറ്റ്യൻ, യൂണിയൻ ജില്ലാ സെക്രട്ടറി എം സതീഷ്, ജെ സീമ, വി കെ രാജു, എൽ സിന്ധു പ്രഭ എന്നിവർ സംസാരിച്ചു. ജില്ലാ പ്രസിഡന്റ് കെ എസ് സുരേഷ്‌ബാബു അധ്യക്ഷനായി.
ഭാരവാഹികൾ: ജെ സീമ (പ്രസിഡന്റ്), വി വി സുമേഷ് (വൈസ് പ്രസിഡന്റ്), കെ എസ് അനിത (സെക്രട്ടറി), ടി സൗമ്യ (ജോ. സെക്രട്ടറി), ടി എ ബിജു (ട്രഷറർ).










0 comments