ad
Deshabhimani

രാഷ്‌ട്രീയമുതലെടുപ്പിന്‌ ജി സുധാകരൻ എംഎൽഎ

സ്‌കൂളിൽ കോൺഗ്രസുകാരുടെ അഴിഞ്ഞാട്ടം

കോൺഗ്രസ് ആക്രമണത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന പ്രശാന്ത് എസ് കുട്ടി, ജീതു പ്രവീൺ എന്നിവരെ 
എച്ച് സലാം ഉൾപ്പടെയുള്ളവർ സന്ദർശിക്കുന്നു

കോൺഗ്രസ് ആക്രമണത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന പ്രശാന്ത് എസ് കുട്ടി, ജീതു പ്രവീൺ എന്നിവരെ 
എച്ച് സലാം ഉൾപ്പടെയുള്ളവർ സന്ദർശിക്കുന്നു

വെബ് ഡെസ്ക്

Published on Jul 11, 2026, 01:15 AM | 1 min read

അമ്പലപ്പുഴ
ഫിറ്റ്‌നസ്‌ ഇല്ലാത്ത കെട്ടിടം പൊളിച്ചതിന്റെ പേരിൽ നീർക്കുന്നം എസ്ഡിവി ഗവ. യുപി സ്‌കൂളിൽ ജി സുധാകരൻ എംഎൽഎയുടെ നേതൃത്വത്തിൽ കോൺഗ്രസ്‌ അക്രമം. 
പുതിയ കെട്ടിടം നിർമിക്കാനായി പൊളിച്ച കെട്ടിടത്തിന്റെ അടിത്തറയിലെ മണൽ വാരി കടത്തുന്നുവെന്ന വ്യാജ പരാതിയുടെ മറവിലാണ്‌ എംഎൽഎ പരാതിക്കാരനായ നസീബുൾപ്പെടെ പത്തോളം കോൺഗ്രസുകാരോടൊപ്പം സ്‌കൂളിലെത്തിയത്. വെളളി പകൽ 12ഓടെയാണ്‌ സംഭവം. മുൻ എംഎൽഎ എച്ച് സലാം 3.9 കോടി രൂപ കിഫ്ബിയിൽനിന്ന്‌ അനുവദിച്ചാണ്‌ പുതിയ കെട്ടിടം നിർമിക്കുന്നത്‌. ഇതിനായി പഴയ കെട്ടിടം പൊളിച്ചുനീക്കിയിരുന്നു. ഇതിന്റെ അടിത്തറയിലെ മണൽ കടത്തുന്നുവെന്നാണ്‌ വ്യാജ പരാതി. സ്‌കൂളിലെത്തിയ സുധാകരൻ അധ്യാപകരക്കൊണ്ട് പഞ്ചായത്ത് അധികൃതരെ വിളിച്ചുവരുത്തിച്ചു. എന്തിന് പഴയ കെട്ടിടം പൊളിച്ചുമാറ്റിയെന്നും, നിങ്ങൾക്ക് അതിന് അധികാരമുണ്ടോ എന്നും ചോദിച്ച് സുധാകരൻ ഇവരോട്‌ കയർക്കുകയും ഇതിനിടെ കോൺഗ്രസുകാർ അക്രമം അഴിച്ചുവിടുകയുമായിരുന്നു. അതേസമയം 1.1 ലക്ഷം രൂപ മൂല്യമുള്ള കെട്ടിടം ജിഎസ്ടി അടക്കം 4.62 ലക്ഷം രൂപയ്‌ക്കാണ് വിദ്യാഭ്യാസ വകുപ്പിന്റെ അനുമതിയോടെ ലേലം നൽകിയത്. സ്‌കൂൾ അധികൃതരും പഞ്ചായത്തും ചേർന്നാണ് നടപടി സ്വീകരിച്ചത്. ഫിറ്റ്നസ് ഇല്ലാതിരുന്ന കെട്ടിടവും മേൽക്കുര മാത്രമുള്ള സ്റ്റേജും ഓഡിറ്റോറിയവുമാണ് ഇത്തരത്തിൽ പൊളിച്ചുനീക്കിയത്.​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home