ആദായനികുതി ഓഫീസിലേക്ക് അങ്കണവാടി ജീവനക്കാരുടെ മാര്‍ച്ച്

അങ്കണവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് അസോസിയേഷൻ കോഴിക്കോട് ആദായനികുതി ഓഫീസിന് മുന്നിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് സംസ്ഥാന സെക്രട്ടറി കെ കെ പ്രസന്നകുമാരി ഉദ്ഘാടനം ചെയ്യുന്നു
കോഴിക്കോട്
സ്ഥിരം ജീവനക്കാരായി അംഗീകരിച്ച് നിയമപരമായ ആനുകൂല്യങ്ങൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അങ്കണവാടി വര്‍ക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് അസോസിയേഷൻ (സിഐടിയു) ജില്ലാ കമ്മിറ്റി കോഴിക്കോട് ആദായനികുതി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി കെ കെ പ്രസന്നകുമാരി ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് എം സുമംഗല അധ്യക്ഷയായി. സംസ്ഥാന പ്രസിഡന്റ് എം ഷിംജില, ജില്ലാ ട്രഷറര്‍ പി എം ഗീത, സംസ്ഥാന കമ്മിറ്റി അംഗം എം എം സിന്ധു എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ ഷീബ സ്വാഗതം പറഞ്ഞു.










0 comments