ad
Deshabhimani

അവകാശദിനം ആചരിച്ച് 
അങ്കണവാടി ജീവനക്കാർ

അങ്കണവാടി ഹെൽപ്പേഴ്സ് ആൻഡ്‌ വർക്കേഴ്സ് അസോസിയേഷൻ (സിഐടിയു) ജില്ലാ കമ്മിറ്റി കാഞ്ഞങ്ങാട്‌ ഹെഡ്‌പോസ്‌റ്റ്‌ ഓ-ഫീസിലേക്ക് നടത്തിയ മർച്ചും ധർണയും സിഐടിയു ജില്ലാ പ്രസിഡന്റ്‌ 
വി പി പി മുസ്തഫ ഉദ്ഘാടനംചെയ്യുന്നു
വെബ് ഡെസ്ക്

Published on Jul 11, 2026, 02:40 AM | 1 min read

​കാഞ്ഞങ്ങാട്

ജൂലൈ 10 അവകാശദിനം അങ്കണവാടി വർക്കേഴ്സ് ആൻഡ്‌ ഹെൽപ്പേഴ്സ് അസോസിയേഷൻ (സിഐടിയു) കരിദിനമായി ആചരിച്ചു. അങ്കണവാടി ജീവനക്കാരെ സർക്കാർ ജീവനക്കാരായി അംഗീകരിക്കുക, നിയമപരമായ മുഴുവൻ ആനുകൂല്യങ്ങളും നൽകുക, സുപ്രീംകോടതി പുറപ്പെടുവിച്ച വിധിന്യായം ഉടൻ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. മുഖ്യതപാൽ ഓഫീസിനു മുന്നിൽ നടത്തിയ ധർണ സിഐടിയു ജില്ലാ പ്രസിഡന്റ്‌ വി പി പി മുസ്തഫ ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ്‌ പി പി രാധാമണി അധ്യക്ഷയായി. കെ വി രാഗിണി, എൻ ടി ലക്ഷ്മി, ഷോജ വിജയൻ, വി സാവിത്രി, വി ഉഷ കെ ഭാർഗവി എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി പി വസന്തകുമാരി സ്വാഗതം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home