കാലടി പഞ്ചായത്തിന്റെ അലംഭാവം
സിപിഐ എം ധർണ നടത്തി

കാലടി പഞ്ചായത്തിനുമുന്നിൽ സിപിഐ എം സംഘടിപ്പിച്ച ധർണ ജില്ലാ കമ്മിറ്റി അംഗം കെ കെ ഷിബു ഉദ്ഘാടനം ചെയ്യുന്നു
കാലടി
യുഡിഎഫ് സർക്കാർ തദ്ദേശ ഫണ്ട് 30 ശതമാനം വെട്ടിക്കുറച്ചതിലും കാലടി പഞ്ചായത്ത് ഭരണസമിതി മഴക്കാലപൂർവ ശുചീകരണപ്രവൃത്തികൾ കാര്യക്ഷമമായി നിർവഹിക്കാതിരുന്നതിനുമെതിരെ സിപിഐ എം കാലടി ലോക്കൽ കമ്മിറ്റി പഞ്ചായത്തിനുമുന്നിൽ ധർണ സംഘടിപ്പിച്ചു. സിപിഐ എം ജില്ലാ കമ്മിറ്റി അംഗം കെ കെ ഷിബു ഉദ്ഘാടനം ചെയ്തു. കാലടി ലോക്കൽ കമ്മിറ്റി അംഗം സിജോ ചൊവ്വരാൻ അധ്യക്ഷനായി.
സംസ്ഥാന സർക്കാരിന്റെ ബജറ്റിൽ തദ്ദേശവകുപ്പിന് മുൻസർക്കാർ അനുവദിച്ചിരുന്നതിൽനിന്ന് 3000 കോടി രൂപ കുറച്ചു. ഇതുമൂലം പ്രാദേശികസർക്കാരായി പ്രവർത്തിക്കേണ്ട പഞ്ചായത്തുകളിൽ മഴക്കാല പൂർവശുചീകരണവും പൊതു ആരോഗ്യസംരക്ഷണവും താറുമാറായി. ധർണയിൽ സിപിഐ എം അങ്കമാലി ഏരിയ കമ്മിറ്റി അംഗങ്ങളായ എം ടി വർഗീസ്, പി എൻ അനിൽകുമാർ, പി കെ കുഞ്ഞപ്പൻ, കാലടി ലോക്കൽ സെക്രട്ടറി ബേബി കാക്കശേരി എന്നിവർ സംസാരിച്ചു.











0 comments