ad
Deshabhimani

സമാധാനത്തിന് 
ത‍ീവ്രശ്രമം

iran america
വെബ് ഡെസ്ക്

Published on Jul 11, 2026, 01:06 AM | 1 min read

തെഹ്‌റാൻ/ ദോഹ/ വാഷിങ്‌ടൺ: രണ്ടുദിവസം പശ്ചിമേഷ്യയെ മുള്‍മുനയിലാക്കി ആക്രമണങ്ങള്‍ക്ക് തീവ്രത കുറഞ്ഞതോടെ സമാധാനശ്രമം ഉ‍ൗർജിതമാക്കി മധ്യസ്ഥ രാജ്യങ്ങൾ. അമേരിക്കയും ഇറാനും വീണ്ടുമൊരു തുറന്ന യുദ്ധത്തിലേക്ക്‌ പോകാതിരിക്കാൻ ഖത്തറിന്റെ നേതൃത്വത്തിലാണ്‌ സമാധാനത്തിന് ത‍ീവ്രശ്രമങ്ങൾ നടക്കുന്നത്‌. ഇരുഭാഗത്തുനിന്നും കഴിഞ്ഞദിവസം ആക്രമണം ഉണ്ടാകാത്തത്‌ ആശ്വാസസൂചകമായാണ്‌ കണക്കാക്കുന്നത്‌. ഖത്തർ പ്രതിനിധി സംഘം ഇപ്പോൾ തെഹ്‌റാനിലുള്ളതായാണ്‌ റിപ്പോർട്ടുകൾ. എന്നാൽ, ഖത്തറിന്റെ നേതൃത്വത്തിൽ ചർച്ച നടക്കുന്നത്‌ യുഎസ്‌ ഒ‍ൗദ്യോഗികമായി സ്ഥീരീകരിച്ചിട്ടില്ല.

സമാധാനകരാറിലെ ധാരണകൾ മാനിക്കണമെന്നും കൂടുതൽ സംഘർഷങ്ങൾ ഒഴിവാക്കാൻ ചർച്ചകൾ തുടരണമെന്നും ഖത്തർ പ്രധാനമന്ത്രി ഇരുരാജ്യങ്ങളോടും ആവശ്യപ്പെട്ടു. ഈജിപ്ത് വിദേശമന്ത്രിയുമായി അദ്ദേഹം ഫോണിൽ സംസാരിച്ചു. എന്നാല്‍, പുതിയ മധ്യസ്ഥ ശ്രമങ്ങൾക്ക് അക്രമണങ്ങള്‍ ആവർത്തിക്കുന്നത് തടയാൻ കഴിയുമോ എന്നത് ഇപ്പോഴും വ്യക്തമല്ല. തുടർചർച്ചകൾ നടത്താൻ തെഹ്റാൻ ആവശ്യപ്പെട്ടതിനെത്തുടർന്ന് ഇറാനുമായി ചർച്ച നടത്താൻ അമേരിക്ക സമ്മതിച്ചതായി പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. എന്നാൽ ഇരുരാജ്യങ്ങളും തമ്മിലുള്ള വെടിനിർത്തൽ ഇപ്പോൾ "അവസാനിച്ചു" എന്നും പറഞ്ഞു. അമേരിക്കൻ ആക്രമണങ്ങൾ തുടരുകയാണെങ്കിൽ മേസമാധാനത്തിന് 
ത‍ീവ്രശ്രമം

ഖലയിലെ മറ്റ് യുഎസ് സൈനിക താവളങ്ങളിലേക്കും ആക്രമണം വ്യാപിപ്പിക്കുമെന്ന് ഇറാൻ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല‍്കിയിരുന്നു.ഹോര്‍മൂസില്‍ ബദല്‍ പാതയൊരുക്കാനുള്ള അമേരിക്കയുടെ നീക്കമാണ് വീണ്ടും പശ്ചിമേഷ്യയെ സംഘര്‍ഷഭരിതമാക്കിയത്.

തെക്കൻ ഇറാനിൽ 
ആക്രമണം 
നടത്തിയത് ആര് തെഹ്‌റാൻ രണ്ടു ദിവസത്തെ അമേരിക്കന്‍ ആക്രമണത്തിന് പിന്നാലെ വ്യാഴം രാത്രി തെക്കൻ ഇറാനിൽ വ്യാപക വ്യോമാക്രമണങ്ങൾ ഉണ്ടായതിന് പിന്നില്‍ ആരെന്ന ചോദ്യം ഉയരുന്നു. വ്യാഴാഴ്ച രാവിലെ മുതൽ പുതിയ ആക്രമണങ്ങൾ ഒന്നും നടത്തിയിട്ടില്ലെന്ന് യുഎസ് വ്യക്തമാക്കി. ഇറാൻ ഒ‍ൗദ്യോഗികമായി ഒരു രാജ്യത്തെയും പരാമർശിച്ചിട്ടില്ലെങ്കിലും ആക്രമണത്തിന് പിന്നില്‍ ഇസ്രയേലാണെന്ന സംശവും ഉയരുന്നുണ്ട്.വ്യാഴം രാത്രി യുഎസ്‌ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹുവുമായി ഫോണിൽ സംസാരിച്ചിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home