ദേശീയ അവകാശദിനം ആചരിച്ചു

അങ്കണവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് അസോസിയേഷൻ സംഘടിപ്പിച്ച പാസ്-പോർട്ട് ഓഫീസ് മാർച്ച് സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി പി ഗാനകുമാർ ഉദ്ഘാടനംചെയ്യുന്നു
ആലപ്പുഴ
ദേശീയ അവകാശ ദിനാചരണത്തിന്റെ ഭാഗമായി അങ്കണവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് അസോസിയേഷൻ (സിഐടിയു) പാസ്‌പോർട്ട് ഓഫീസ് മാർച്ചും ധർണയും നടത്തി. അങ്കണവാടി വർക്കർമാരും ഹെൽപ്പർമാരും അടക്കമുള്ളവരെ സ്ഥിരം ജീവനക്കാരായി അംഗീകരിച്ച് നിയമപരമായ ആനുകൂല്യങ്ങൾ നൽകുക, ഭരണഘടന അനുശാസിക്കുന്ന അവകാശങ്ങൾ കുഞ്ഞുങ്ങൾക്ക് ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കുക, ജീവനക്കാർക്ക് ഗ്രാറ്റുവിറ്റി അനുവദിക്കാനായി 2022 ഏപ്രിൽ 25 ന് സുപ്രീം കോടതി പുറപ്പെടുവിച്ച വിധിന്യായം ഉടൻ നടപ്പാക്കുക, ലേബർ കോഡുകൾ പിൻവലിച്ച് സംഘടിക്കാനും സംഘടിതമായി വിലപേശാനുമുള്ള തൊഴിലാളികളുടെ അവകാശം പുനസ്ഥാപിക്കുക, ഓൺലൈൻ പ്രവർത്തനങ്ങൾക്കായി ടാബ്, ലാപ്‌ടോപ്പ് തുടങ്ങിയ അനുബന്ധ ഉപകരണങ്ങൾ നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ.
ജില്ലാ പഞ്ചായത്ത് ഓഫീസിന് സമീപത്തുനിന്ന് മാർച്ച് ആരംഭിച്ചു. തുടർന്ന് നടന്ന ധർണ സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി പി ഗാനകുമാർ ഉദ്‌ഘാടനം ചെയ്‌തു. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ദീപ അജിത്‌കുമാർ അധ്യക്ഷയായി. എം കൃഷ്‌ണലത, പ്രീതികല രാജൻ, കെ കെ ചന്ദ്രൻ, കെ കെ കൃഷ്‌ണകുമാരി, എം കെ രജിതകുമാരി എന്നിവർ സംസാരിച്ചു.










0 comments