Deshabhimani

നിയമവിരുദ്ധ സ്ഥലംമാറ്റം

എൻജിഒ യൂണിയൻ പ്രതിഷേധിച്ചു

Photo

കേരള എൻജിഒ യൂണിയൻ നേതൃത്വത്തിൽ ജില്ലാ പ്ലാനിങ്‌ ഓഫീസിനുമുന്നിൽ സംഘടിപ്പിച്ച പ്രതിഷേധം യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റംഗം എസ് ലക്ഷ്മീദേവി ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 29, 2026, 12:05 AM | 1 min read

പത്തനംതിട്ട

സംസ്ഥാന ആസൂത്രണ ബോർഡിൽ മാർഗരേഖ പ്രകാരം പൊതുസ്ഥലംമാറ്റം ഉത്തരവ് നടപ്പാക്കണമെന്ന അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ ഉത്തരവിനെതിരായ സർക്കാർ നടപടിയിൽ പ്രതിഷേധം. കേരള എൻജിഒ യൂണിയൻ നേതൃത്വത്തിൽ ജില്ലാ പ്ലാനിങ്‌ ഓഫീസിനുമുന്നിൽ സംഘടിപ്പിച്ച പ്രതിഷേധം എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റംഗം എസ് ലക്ഷ്മീദേവി ഉദ്ഘാടനം ചെയ്തു.

എൻജിഒ യൂണിയൻ ജില്ലാ കൗൺസിലംഗത്തെ തൃശ്ശൂർ ജില്ലയിലേക്ക് സ്ഥലംമാറ്റുകയും തൃശ്ശൂർ ജില്ലയിലെ ഓഫീസ് അറ്റൻഡന്റായ ജീവനക്കാരിയെ പിരിച്ചുവിടുകയും ചെയ്താണ് ആദ്യം പ്രതികാരനടപടി ആരംഭിച്ചത്. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടിയിൽനിന്ന് സർക്കാർ പിൻവാങ്ങിയത്.

എന്നാൽ ഇ‍ൗ ഉത്തരവ് നിലനിൽക്കെ തന്നെ കെജിഒഎയുടെ പ്രധാനപ്രവർത്തകരെ സ്ഥലംമാറ്റി വകുപ്പ് വീണ്ടും ഉത്തരവിറക്കി. കെജിഒഎ സംസ്ഥാന സെക്രട്ടറിയറ്റംഗം ഡോ. എം ജി ജാൻകിദാസ്, എൻജിഒ യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം മാത്യു എം അലക്സ്, കെജിഒഎ ഏരിയ സെക്രട്ടറി അനിൽകുമാർ തുടങ്ങിയവരും സംസാരിച്ചു.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home