നാടക് ജില്ലാ സമ്മേളനം
കലയ്ക്കായി പത്തനംതിട്ടയിൽ സ്ഥിരം ഇടം വേണം

നാടക് പത്തനംതിട്ട ജില്ലാ സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി ജെ ശൈലജ ഉദ്ഘാടനംചെയ്യുന്നു
പന്തളം
കലാപ്രവർത്തകർക്ക് സ്വതന്ത്ര കലാവിഷ്കാരങ്ങൾ നടത്താൻ പത്തനംതിട്ടയിൽ സ്ഥിരം ആർട്ട് സ്പേസ് ഒരുക്കണമെന്ന് നാടക് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കലാസൗഹൃദ നഗരമായി പത്തനംതിട്ടയെ മാറ്റിയെടുക്കാൻ അധികാരികൾ മുൻകൈയെടുക്കണമെന്നും പന്തളം സുനിൽ നഗറിൽ നടന്ന ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പ്രതിനിധി സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി ജെ ശൈലജ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് മനോജ് സുനി അധ്യക്ഷനായി. ജില്ലാ സെക്രട്ടറി പ്രിയരാജ് ഭരതൻ റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സജി തുളസിദാസ്, ശ്രീരാജ് നടുവത്ത് എന്നിവർ സംസാരിച്ചു. കെ എസ് ബിനു സ്വാഗതവും ആദർശ് ചിറ്റാർ നന്ദിയും പറഞ്ഞു. തുടർന്ന് നടന്ന സാംസ്കാരിക സംഗമം സംസ്ഥാന വൈസ് പ്രസിഡന്റ് ഷാബു കെ മാധവൻ ഉദ്ഘാടനം ചെയ്തു. എ ഗോകുലേന്ദ്രൻ അധ്യക്ഷനായി.
പ്രഥമ സുനിൽ സരിഗ സ്മാരക നാടക് പുരസ്കാരം പി കെ സുഭാഷ് പന്തളത്തിന് ജെ ശൈലജ സമ്മാനിച്ചു. റെജി മലയാലപ്പുഴ, മനൂബ് ഒയാസിസ്, രാജഗോപാൽ ഏഴംകുളം, ഡോ. കെ സന്തോഷ് ബാബു, ഡോ. ലെജു പി തോമസ്, എസ് അരുൺ, വി കെ മുരളി, രാജൻ കൈതക്കാട്, മനു തുമ്പമൺ, സുനിൽ കർത്തവ്യം, ഫെബി തുമ്പമൺ എന്നിവർ സംസാരിച്ചു. തുടർന്ന് മനോജ് സുനിയുടെ ഏകാംഗ നാടകവും അരങ്ങേറി.
ഭാരവാഹികളായി മനോജ് സുനി (ജില്ലാ പ്രസിഡന്റ്), അഡ്വ. സുരേഷ് സോമ , ആദർശ് ചിറ്റാർ (വൈസ് പ്രസിഡന്റുമാർ),
പ്രിയരാജ് ഭരതൻ (ജില്ലാ സെക്രട്ടറി), എ സി രഞ്ജിത്ത്, ഫെബി തുമ്പമൺ (ജോയിന്റ് സെക്രട്ടറിമാർ), കെ എസ് ബിനു (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.










0 comments