ad
Deshabhimani

ഗവി കൊലപാതകം; സർക്കാർ നഷ്ടപരിഹാരം നൽകണം

എംഎൽഎ മന്ത്രിമാർക്ക്‌ നിവേദനം നൽകി

Photo

അഡ്വ. കെ യു ജനീഷ്‌കുമാർ എംഎൽഎ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്‌ക്ക്‌ നിവേദനം നൽകുന്നു

വെബ് ഡെസ്ക്

Published on Jun 25, 2026, 12:05 AM | 1 min read

ചിറ്റാർ

ഗവിയിലെ അങ്കണവാടി ജീവനക്കാരിയായ മേനക ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസ് അന്വേഷണം കാര്യക്ഷമമാക്കണമെന്നും കൊല്ലപ്പെട്ട മേനകയുടെ കുടുംബത്തിന് സർക്കാർ നഷ്ടപരിഹാരം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് അഡ്വ. കെ യു ജനീഷ്‌കുമാർ എംഎൽഎ മന്ത്രിമാർക്ക്‌ നിവേദനം നൽകി. മുഖ്യമന്ത്രി വി ഡി സതീശൻ, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, വനിത ശിശുവികസന മന്ത്രി ബിന്ദു കൃഷ്ണ എന്നിവർക്കാണ്‌ നിവേദനം നൽകിയത്‌.

ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നിരവധി വിനോദ സഞ്ചാരികൾ എത്തുന്ന ഗവിയിൽ ഒരു പൊലീസ് എയ്ഡ് പോസ്റ്റ് ആരംഭിക്കണമെന്നും മന്ത്രിമാരോട് ആവശ്യപ്പെട്ടു.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home