ad
Deshabhimani

പ്രതിഷേധിച്ച്‌ അങ്കണവാടി വർക്കേഴ്സ് ആൻഡ്‌ ഹെൽപ്പേഴ്സ് യൂണിയൻ

കൊലയാളിക്ക്‌ പരമാവധി ശിക്ഷ ഉറപ്പാക്കണം

Photo

അങ്കണവാടി വർക്കേഴ്സ് ആൻഡ്‌ ഹെൽപേഴ്സ് യൂണിയൻ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ ജില്ലാ പൊലീസ് മേധാവിയുടെ കാര്യാലയത്തിലേക്ക്‌ നടത്തിയ മാർച്ച്‌ സിഐടിയു ജില്ലാ സെക്രട്ടറി പി ബി ഹർഷകുമാർ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jun 23, 2026, 12:05 AM | 1 min read

പത്തനംതിട്ട

ഗവിയിൽ കൊല്ലപ്പെട്ട അങ്കണവാടി ജീവനക്കാരി മേനകയുടെ കൊലയാളിക്ക് പരമാവധി ശിക്ഷ നൽകണമെന്നും കൊലപാതകത്തിലെ ദുരൂഹതകൾ പുറത്ത്‌ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട്‌ അങ്കണവാടി വർക്കേഴ്സ് ആൻഡ്‌ ഹെൽപേഴ്സ് യൂണിയൻ (സിഐടിയു) ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ ജില്ലാ പൊലീസ് മേധാവിയുടെ കാര്യാലയത്തിലേക്ക്‌ മാർച്ചും ധർണയും നടത്തി.

സിഐടിയു ജില്ലാ സെക്രട്ടറി പി ബി ഹർഷകുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ്‌ ഗീത സുരേന്ദ്രൻ അധ്യക്ഷയായി. സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ്‌ ശ്യാമ ശിവൻ, യൂണിയൻ ജില്ലാ ട്രഷറർ അമ്പിളി മനോജ്‌, ജില്ലാ ജോ. സെക്രട്ടറി പി കെ സുശീല, വൈസ് പ്രസിഡന്റ്‌ ഷേർലി എന്നിവർ സംസാരിച്ചു.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home