ad
Deshabhimani

എംഡിഎംഎ കടത്തൽ

വിദേശയുവതി കർണാടകയിൽനിന്ന്‌ അറസ്റ്റിൽ

എൽസീന സനാറ്റൻ സൗസ
വെബ് ഡെസ്ക്

Published on Jun 06, 2026, 12:05 AM | 1 min read


പത്തനംതിട്ട

തെക്കേ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽനിന്ന് കേരളത്തിലേക്ക് എംഡിഎംഎ കടത്തുന്ന സംഘത്തിലെ പ്രധാനിയായ വിദേശ വനിതയെ കർണാടകയിൽനിന്ന്‌ അറസ്‌റ്റുചെയ്ത്‌ പെരുനാട് പൊലീസ്‌. ഉത്തരകന്നട അങ്കോളയിൽ നിന്നാണ്‌ എൽസീന സനാറ്റൻ സൗസ (35) എന്ന യുവതിയെ പൊലീസ്‌ പിടികൂടിയത്‌.

കഴിഞ്ഞ മാർച്ച് 10ന് വടശേരിക്കരയിൽനിന്ന്‌ പശ്ചിമബംഗാൾ 24 പർഗാനാസ് ഹബ്ര നോർത്ത് സ്വദേശി ബുദ്ധദേബ് ബിശ്വാസ് (28) എന്നയാളെ 30 ഗ്രാമോളം എംഡിഎംഎയുമായി പെരുനാട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന്‌ നടത്തിയ വിശദ അന്വേഷണത്തിൽ ഇയാൾക്ക് അയൽസംസ്ഥാനങ്ങളിൽനിന്ന് ലഹരിമരുന്ന് എത്തിച്ചുനൽകുന്ന സംഘങ്ങളെക്കുറിച്ചുള്ള വിവരം ലഭിച്ചു. പിന്നീട്‌ അന്വേഷണം എൽസീനയിലേക്ക് എത്തുകയായിരുന്നു.

പെരുനാട് എസ്‌എച്ച്‌ഒ ആർ റോയിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചായിരുന്നു തുടർനടപടികൾ. ഈ സംഘമാണ്‌ അങ്കോളയിലെത്തി മയക്കുമരുന്ന് കടത്ത് സംഘത്തിലെ പ്രധാനിയായ യുവതിയെ അറസ്റ്റ് ചെയ്തത്‌. പൊലീസ് ഉദ്യോഗസ്ഥരായ വിജീഷ്, രാഹുൽ, ഗൗരി എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home