ഗ്യാനേഷ് കുമാറിനെ നീക്കണം
ഹെഡ് പോസ്‌റ്റ് ഓഫീസിലേക്ക് ഉജ്വലമാർച്ച്

പത്തനംതിട്ട
മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനെ തൽസ്ഥാനത്തുനിന്ന് നീക്കണമെന്നാവശ്യപ്പെട്ട് എൽഡിഎഫ് നേതൃത്വത്തിൽ ഉജ്വല മാർച്ച്. പത്തനംതിട്ടയിൽ ഹെഡ് പോസ്‌റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ നൂറുകണക്കിനുപേർ അണിനിരന്നു.
സമരം ഇന്ത്യൻ സോഷ്യലിസ്‌റ്റ് ജനതാദൾ സംസ്ഥാന പ്രസിഡന്റ് മാത്യു ടി തോമസ് ഉദ്‌ഘാടനം ചെയ്‌തു.
സിപിഐ എം ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം അധ്യക്ഷനായി. എൽഡിഎഫ് നേതാക്കളായ അലക്‌സ് കണ്ണമല, കെ പി ഉദയഭാനു, ചിറ്റയം ഗോപകുമാർ, അരുൺ മണ്ണടി, ചെറിയാൻ പോളച്ചിറക്കൽ, ചെറിയാൻ ജോർജ് തമ്പു, പി പി ജോർജുകുട്ടി, ഷാഹുൽ ഹമീദ്, മാത്തൂർ സുരേഷ്, നിസാർ നൂർമഹൽ, എം വി സഞ്ജു, സുമേഷ് ഐശ്വര്യ, എ പി ജയൻ, അൻസിൽ കോമാട്ട, ബിജോ പി മാത്യു, രാജൻ എം ഇൗപ്പൻ, ഓമല്ലൂർ ശങ്കരൻ, അലക്സ് മണപ്പുറം, സോമൻ പാമ്പായിക്കോട്, ആർ സനൽകുമാർ, കെ ഐ ജോസഫ് എന്നിവർ സംസാരിച്ചു.









0 comments