മേനകയുടെ കുടുംബത്തിന് അതിവേഗം ധനസഹായം നൽകണം: മഹിളാ അസോസിയേഷൻ

പത്തനംതിട്ട
ഗവിയിൽ കൊല്ലപ്പെട്ട അങ്കണവാടി ഹെൽപ്പർ മേനകയുടെ കുടുംബത്തിനുള്ള ധനസഹായം മന്ത്രിസഭായോഗം ചേർന്ന് തീരുമാനിച്ച് അതിവേഗം കൈമാറണമെന്ന് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി സി എസ് സുജാത, പ്രസിഡന്റ് കെ എസ് സലീഖ, അഖിലേന്ത്യ വൈസ് പ്രസിഡന്റ് സൂസൻ കോടി എന്നിവരടക്കമുള്ള സംഘം ബുധനാഴ്ചയാണ് കുടുംബത്തെ സന്ദർശിച്ചത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബത്തിനുള്ള സഹായം വൈകരുതെന്നും മഹിളാ അസോസിയേഷൻ നേതാക്കൾ പറഞ്ഞു. മേനകയുടെ ഭർത്താവ് സുരേഷ്, അമ്മ സരസ്വതി, മകൾ സജന എന്നിവരോട് സംസാരിച്ചായിരുന്നു മടക്കം.
സംസ്ഥാന വൈസ് പ്രസിഡന്റ് കോമളം അനിരുദ്ധൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ദിവ്യ റെജി, എസ് നിർമലദേവി, സീതത്തോട് പഞ്ചായത്ത് പ്രസിഡന്റ് ലേഖ സുരേഷ്, അങ്കണവാടി വർക്കേഴ്സ് യൂണിയൻ പ്രവർത്തക മഹേശ്വരി എന്നിവരും ഒപ്പമുണ്ടായിരുന്നു.









0 comments