ad
Deshabhimani

print edition യുജിസി നെറ്റ്‌ 
ചോദ്യവും ചോർന്നു

ugc
വെബ് ഡെസ്ക്

Published on Jul 09, 2026, 12:56 AM | 1 min read

ന്യൂഡൽഹി : നീറ്റിനുപിന്നാലെ, നാഷണൽ ടെസ്റ്റിങ്‌ ഏജൻസി നടത്തുന്ന യുജിസി നെറ്റ്‌ പരീക്ഷാ ചോദ്യവും ചോർന്നു. ജൂൺ 30ന്‌ നടന്ന സോഷ്യോളജി പരീക്ഷയുടെ ചോദ്യങ്ങളാണ്‌ ചോർന്നത്‌. പരീക്ഷയ്‌ക്കുമുമ്പ്‌ തൊണ്ണൂറിലധികം ചോദ്യങ്ങളുള്ള പിഡിഎഫ്‌ പ്രചരിച്ചിരുന്നെന്ന്‌ വിദ്യാർഥികൾ പരാതിപ്പെട്ടു. ഉത്തർപ്രദേശ്, ബിഹാർ, ഹരിയാന, രാജസ്ഥാൻ, ഡൽഹി എന്നിവിടങ്ങളിൽ 2.5 ലക്ഷം രൂപയ്‌ക്കാണ്‌ ചോദ്യങ്ങൾ വിറ്റത്‌.


സോഷ്യോളജി പരീക്ഷയിൽ അക്ഷരത്തെറ്റും പരിഭാഷാ പ്രശ്‌നങ്ങളും ഉണ്ടായെന്ന്‌ നേരത്തേ പരാതിയുയർന്നിരുന്നു. ‘സോഷ്യൽ’ എന്ന വാക്ക്‌ അച്ചടിച്ചുവന്നത്‌ ‘ഓവൽ’ എന്നാണ്‌. സോഷ്യോളജിസ്റ്റായ ‘ജോർജ്‌ റിറ്റ്‌സറുടെ’ പേര്‌ ‘പുറ്റ്‌സർ’ എന്നായി. ‘എ ആർ ദേശായി’ ‘എൻ കെ ദേശായി’യും ‘ടാൽകോട്ട്‌ പാഴ്‌സൻസ്‌’ ‘പാഴ്സോ’യുമായി. ഹിന്ദി പരിഭാഷ നിലവാരമില്ലാത്തതായിരുന്നുവെന്നും പരാതിയുണ്ട്. എഐ സഹായത്തോടെയാണ് തയ്യാറാക്കിയതെന്നാണ് ആക്ഷേപം. സൈക്കോളജി, ഇംഗ്ലീഷ്‌ പരീക്ഷകളിലും പരാതിയുണ്ട്. എൻടിഎ നടത്തിയ നിഫ്റ്റ്, സിയുഇടി പരീക്ഷകളിലും ഗുരുതര വീഴ്‌ചയുണ്ടായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home