ad
Deshabhimani

ബലിതര്‍പ്പണം: കലക്ടര്‍ ക്രമീകരണം വിലയിരുത്തി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 09, 2026, 01:45 AM | 1 min read

കൊല്ലം

ബലിതര്‍പ്പണ ക്രമീകരണം വിലയിരുത്താന്‍ മുണ്ടയ്ക്കല്‍ പാപനാശം, തിരുമുല്ലവാരം എന്നിവിടങ്ങള്‍ കലക്ടര്‍ ആനി ജൂലാ തോമസ് സന്ദര്‍ശിച്ചു. ശുചിത്വം ഉറപ്പാക്കാന്‍ കോര്‍പറേഷന്‍, ക്ഷേത്ര ഭരണസമിതികള്‍ എന്നിവരെ ചുമതലപ്പെടുത്തി. തിരുമുല്ലവാരത്ത് 40 പരികര്‍മികളുടെ സേവനം ഉറപ്പാക്കും. ദേവസ്വം ബോര്‍ഡും സന്നദ്ധസംഘടനകളും കൂടുതല്‍ ബലിതര്‍പ്പണ പന്തലുകള്‍ ഒരുക്കും. ടിക്കറ്റിങ് കേന്ദ്രങ്ങളിലെ തിരക്ക് ഒഴിവാക്കാന്‍ തിരുമുല്ലവാരത്ത് 15 കൗണ്ടറും ഇതര കേന്ദ്രങ്ങളില്‍ കൂടുതല്‍ സംവിധാനങ്ങളും ഏര്‍പ്പെടുത്തും. പന്തലുകളിലേക്ക് പ്രവേശിക്കാനും പുറത്തിറങ്ങാനും പ്രത്യേക പാതയൊരുക്കും. പൊലീസ് ഇതിനായി പ്രത്യേക നിയന്ത്രണ സംവിധാനങ്ങള്‍ സ്ഥാപിക്കും. തീര്‍ഥാടകര്‍ക്ക് കൂടുതല്‍ സുരക്ഷായൊരുക്കാന്‍ ലൈഫ് ഗാര്‍ഡുകള്‍, സ്‌കൂബ ഡൈവര്‍മാര്‍ എന്നിവരെ നിയോഗിക്കും. കടല്‍ത്തീരങ്ങളിലെ അപകടകരമായ സ്ഥലങ്ങളില്‍ താല്‍ക്കാലിക ബാരിക്കേഡ് സ്ഥാപിക്കും. ബലിതര്‍പ്പണ കേന്ദ്രങ്ങളില്‍ ആവശ്യത്തിനുള്ള ശുചിമുറി ഉറപ്പാക്കാന്‍ ക്ഷേത്രകമ്മിറ്റി ഭാരവാഹികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും നിര്‍ദേശം നല്‍കി. മാലിന്യനിര്‍മാര്‍ജനത്തിന് കോര്‍പറേഷന്‍, ശുചിത്വമിഷന്‍ എന്നിവർ കൂടുതല്‍ സൗകര്യം ഒരുക്കും.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home