ad
Deshabhimani

വായനപക്ഷാചരണം സമാപിച്ചു

book reading

ആലുവ താലൂക്ക് ലൈബ്രറി കൗൺസിൽ വായനപക്ഷാചരണം സമാപനം അഡ്വ. വി കെ പ്രസാദ് ഉദ്‌ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 09, 2026, 02:33 AM | 1 min read

ആലുവ


ആലുവ താലൂക്ക് ലൈബ്രറി കൗൺസിൽ വായനപക്ഷാചരണം സമാപനം, കീഴ്മാട് പഞ്ചായത്ത് ഗ്രന്ഥശാല നേതൃസമിതിയും അശോകപുരം പി കെ വേലായുധൻ മെമ്മോറിയൽ വിദ്യാവിനോദിനി ലൈബ്രറിയും ചേർന്ന് സംഘടിപ്പിച്ച ഐ വി ദാസ് അനുസ്‌മരണം, മാധ്യമ സെമിനാർ എന്നിവ അഡ്വ. വി കെ പ്രസാദ് ഉദ്‌ഘാടനം ചെയ്തു. ‘മാധ്യമങ്ങൾ കാണാതെ പോകുന്ന മാധ്യമധർമം' വിഷയാവതരണവും നടത്തി. ആലുവ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ്‌ എസ് എ എം കമാൽ അധ്യക്ഷനായി. ജോയിന്റ്‌ സെക്രട്ടറി കെ എ രാജേഷ്, രഞ്ജു ഷൈൻ, പി ഐ സമീരണൻ, കീഴ്‌മാട് പഞ്ചായത്ത്‌ ഗ്രന്ഥശാല സമിതി കൺവീനർ കെ എ ഷാജിമോൻ, സി കെ ജയൻ, ഡോ. കെ കെ അബ്ദുൾ റഷീദ് എന്നിവർ സംസാരിച്ചു.


വൈപ്പിൻ


മാലിപ്പുറം അലിയാർസ്മാരക വായനശാലയുടെ നേതൃത്വത്തിൽ വായനപക്ഷാചരണ സമാപനവും ഐ വി ദാസ്–കെ ദാമോദരൻ അനുസ്മരണവും സംഘടിപ്പിച്ചു. പെരുമാൾപ്പടി സ്നേഹതീരം വൃദ്ധസദനത്തിൽ നടന്ന പരിപാടിയിൽ എളങ്കുന്നപ്പുഴ ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഇംഗ്ലീഷ് വിഭാഗം അധ്യാപിക എ കെ സുലത അനുസ്മരണ പ്രഭാഷണം നടത്തി. വായനശാല പ്രസിഡന്റ്‌ കെ എസ് രാധാകൃഷ്ണൻ അധ്യക്ഷനായി.


ആലുവ

നൊച്ചിമ സേവന ലൈബ്രറിയിൽ ‘മീഡിയ റൗണ്ട് ടേബിൾ' മാധ്യമ സംവാദസദസ്സും വായനപക്ഷാചരണം സമാപനവും ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡന്റ്‌ ഷാജി ജോർജ് പ്രണത ഉദ്ഘാടനം ചെയ്തു. ആലുവ മീഡിയ ക്ലബ്‌ പ്രസിഡന്റ്‌ എം പി ജോസഫ്, എം ജി സുബിൻ എന്നിവരെ അനുമോദിച്ചു. സേവന പ്രസിഡന്റ്‌ പി സി ഉണ്ണി അധ്യക്ഷനായി. സെക്രട്ടറി അഡ്വ. ഒ കെ ഷംസുദീൻ കുഴിവേലിപ്പടി കെഎംഇഎ കോളേജ് ഫോർ ആർട്ട്സ് ആൻഡ് സയൻസ് ഇംഗ്ലീഷ് വിഭാഗം കുട്ടികളുടെ ഇന്റേൺഷിപ്‌ സർട്ടിഫിക്കറ്റ് നൽകി. എ എ സഹദ്, ലൈല അഷറഫ്, ജി പി ഗോപി, യുവകവി സുധി പനത്തടി എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home