തുല്യതാ പരീക്ഷ നാളെ തുടങ്ങും

പാലക്കാട്
സാക്ഷരതാമിഷൻ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന ഹയർ സെക്കൻഡറി തുല്യതാ പരീക്ഷ വെള്ളിയാഴ്‌ച തുടങ്ങും. ഹയർ സെക്കൻഡറി രണ്ടാം വർഷ പരീക്ഷ വെള്ളിയാഴ്‌ച ആരംഭിച്ച് ആഗസ്ത് ഒന്നിനും ഒന്നാം വർഷ പരീക്ഷ ശനിയാഴ്‌ച ആരംഭിച്ച് ആഗസ്ത് രണ്ടിനും സമാപിക്കും. 1400 സ്ത്രീകളും 339 പുരുഷന്മാരുമടക്കം 1739 പേർ ജില്ലയിൽ പരീക്ഷയെഴുതും. 306 പേർ പട്ടികജാതി വിഭാഗത്തിലുള്ളവരും 26 പേർ പട്ടികവർഗ വിഭാഗത്തിലുള്ളവരും 12 പേർ ഭിന്നശേഷിക്കാരുമാണ്. ആലത്തൂർ ജിജിഎച്ച്എസ്‌എസിൽ പരീക്ഷയെഴുതുന്ന ആലത്തൂർ അരങ്ങാട്ടുപറമ്പിലെ 76 വയസ്സുള്ള കൃഷ്‌ണൻകുട്ടിയാണ് പ്രായം കൂടിയ പഠിതാവ്. 23 വയസുള്ള അഞ്ചുപേരാണ് പ്രായം കുറഞ്ഞ പഠിതാക്കൾ. ഈസ്റ്റ് ഒറ്റപ്പാലം ജിജിഎച്ച്എസ്എസ്, ചിറ്റൂർ ജിജിഎച്ച്എസ്, അഗളി ജിവിഎച്ച്എസ്എസ്, ആലത്തൂർ ജിജിഎച്ച്എസ്എസ്, പാലക്കാട് പിഎംജിഎച്ച്എസ്എസ്, പട്ടാമ്പി ഗവ. എച്ച്എസ്എസ്, ചെർപ്പുളശേരി ജിഎച്ച്എസ്, പത്തിരിപ്പാല ജിവിഎച്ച്എസ്എസ്, കണ്ണാടി എച്ച്എസ്എസ്, കല്ലടി എച്ച്എസ്എസ്, ശ്രീകൃഷ്ണപുരം എച്ച്എസ്എസ്, വട്ടേനാട് ജിവിഎച്ച്എസ്എസ് എന്നിവയാണ് ജില്ലയിലെ പരീക്ഷ കേന്ദ്രങ്ങൾ.











0 comments