ad
Deshabhimani

അങ്കണവാടി ജീവനക്കാരുടെ അവകാശ ദിനാചരണം നാളെ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 09, 2026, 12:49 AM | 1 min read

പാലക്കാട്

അങ്കണവാടി ജീവനക്കാരുടെ അഖിലേന്ത്യാ അവകാശ ദിനാചരണത്തിന്റെ ഭാഗമായി അങ്കണവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് അസോസിയേഷൻ (സിഐടിയു) ജില്ലാ കമ്മിറ്റി പാലക്കാട് ഹെഡ്പോസ്റ്റ് ഓഫീസിലേക്ക് മാർച്ച്‌ നടത്തും. വെള്ളി രാവിലെ പത്തിന് വിക്ടോറിയ കോളേജ് പരിസരത്തുനിന്ന്‌ ആരംഭിക്കുന്ന പ്രകടനം പാലക്കാട് ഹെഡ്പോസ്റ്റ് ഓഫീസ് പരിസരത്ത് സമാപിക്കും. തുടർന്നുള്ള ധർണ സിഐടിയു ജില്ലാ പ്രസിഡന്റ് പി എൻ മോഹനൻ ഉദ്ഘാടനം ചെയ്യും. അങ്കണവാടി ജീവനക്കാരെ സ്ഥിരപ്പെടുത്തുക, മിനിമം വേതനം വർക്കേഴ്സിന് 26,000 രൂപയും ഹെൽപ്പർമാർക്ക് 21,000 രൂപയുമായി നിശ്ചയിക്കുക, പെൻഷൻ അവകാശമായി നടപ്പാക്കുക, എല്ലാ അങ്കണവാടികളിലും ആവശ്യത്തിന് സഹായികളെ നിയമിക്കുക, അങ്കണവാടി കെട്ടിടങ്ങൾ സുരക്ഷിതവും സൗകര്യപ്രദവുമാക്കുക, പോഷകാഹാരത്തിന്‌ മതിയായ തുക അനുവദിച്ച്‌ ഗുണനിലവാരം ഉറപ്പാക്കുക, അമിത ജോലിഭാരം അടിച്ചേൽപ്പിക്കുന്നത് ഒഴിവാക്കുകയും തൊഴിൽ സുരക്ഷ ഉറപ്പാക്കുകയും ചെയ്യുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home