print edition മുംബൈ റൺവേയിൽ വിമാനങ്ങൾ നേർക്കുനേർ

മുംബൈ : മുംബൈ വിമാനത്താവളത്തിൽ പറന്നുയരാൻ തയ്യാറെടുത്ത എയർ ഇന്ത്യ വിമാനവും തൊട്ടുമുമ്പ് ലാൻഡ് ചെയ്‌ത എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനവും ഒരേ റൺവേയിൽ നേർക്കുനേർ. എയർ ട്രാഫിക് കൺട്രോൾ നിർദേശത്തിൽ ടേക്ക് ഓഫ് നിർത്തിയതിനാൽ ഒഴിവായത് വൻ ദുരന്തം. ചൊവ്വ രാത്രി 10നാണ് സംഭവം.
സിലിഗുരിയിൽനിന്ന് വന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റൺവേ മാറുംമുമ്പേ ഡൽഹിയിലേക്കുള്ള എയർ ഇന്ത്യ വിമാനം അതേ റൺവേയിൽനിന്ന് പറന്നുയരാൻ തയ്യാറെടുക്കുകയായിരുന്നു. എയർ ട്രാഫിക് കൺട്രോൺ ഉടൻ ഇടപെട്ട് ടേക്ക് ഓ-ഫ് നിർത്തിച്ചു. നിർദേശത്തെത്തുടർന്ന് ടേക്ക് ഓഫ് നിർത്തി വിമാനം തിരികെ ബേയിലേക്ക് മാറ്റുകയായിരുന്നെന്ന് എയർ ഇന്ത്യ അധികൃതർ അറിയിച്ചു.











0 comments