Deshabhimani

നേപ്പാളിലെ മിന്നൽ പ്രളയം; മരണം 1,127, തിരിച്ചറിയാൻ കഴിയാത്ത മൃതദേഹങ്ങളുടെ വിവരങ്ങൾ പൊലീസ് വെബ്‌സൈറ്റിൽ

Nepal.jpg
വെബ് ഡെസ്ക്

Published on Sep 02, 2026, 03:36 PM | 1 min read

കാഠ്മണ്ഡു: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരണം 1,127 ആയി. 4858 പേരെ ഇപ്പോഴും കാണാനില്ല. ഇവർക്കായുള്ള തെരച്ചിൽ എട്ടാം ദിവസവും ഊർജിതമായി തുടരുകയാണ്. 1,113 മൃതദേഹങ്ങളുടെ പോസ്റ്റ്‌മോർട്ടം നടപടി പൂർത്തിയായി, ഇവ തിരിച്ചറിയൽ നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് നൽകിവരികയാണ്.


തിരിച്ചറിയാൻ കഴിയാത്ത മൃതദേഹങ്ങളുടെ വിവരങ്ങൾ നേപ്പാൾ പൊലീസിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. ബന്ധുക്കളെ തിരയുന്നവർ ആശുപത്രികളിൽ ഡിഎൻഎ സാമ്പിളുകൾ നൽകണമെന്നും അതിൽ നിന്ന് യോജിക്കുന്ന മൃതദേഹങ്ങൾ ലഭിക്കുകയാണെങ്കിൽ അറിയിക്കുമെന്നും പൊലീസ് പറഞ്ഞു.


ഇതുവരെ 6,541 പേരെ വിവിധ രക്ഷാദൗത്യസേനകൾ കണ്ടെത്തിയിട്ടുണ്ട്. 30 ലധികം രാജ്യങ്ങളിൽ നിന്നായി 583 വിദേശപൗരന്മാരെയാണ് കാണാതായത്. നേപ്പാൾ ടൂറിസത്തിന്റെ രേഖകളിൽ നിന്നും വിവിധ രാജ്യങ്ങളുടെ ഔദ്യോഗിക രേഖകളിൽ നിന്നും കിട്ടിയ വിവരങ്ങളനുസരിച്ച് 62 യുക്രെയ്ൻ പൗരന്മാരെയും 51 മലേഷ്യൻ പൗരന്മാരെയും 42 ഓസ്‌ട്രേലിയൻ പൗരന്മാരെയും 33 ബ്രിട്ടീഷ് പൗരന്മാരെയും കാണാതായെന്നാണ് വിവരം. 275 ഇന്ത്യൻ പൗരന്മാരെയും ഇന്ത്യൻ വംശജരായ 128 പേരെയും കാണാതായിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home