ad
Deshabhimani

ആഗോള താപനം അപകടരേഖ കടക്കുന്നു, കാലാവസ്ഥാ ദുരന്തങ്ങൾ ഇനിയും വര്‍ധിക്കുമെന്ന് യു എൻ റിപ്പോര്‍ട്

warming
വെബ് ഡെസ്ക്

Published on Sep 02, 2026, 03:36 PM | 2 min read

ന്യൂയോർക്ക്: കാലാവസ്ഥാ വ്യതിയാനത്തിനെതിരെയുള്ള പോരാട്ടത്തിൽ വലിയ തിരിച്ചടിയെന്ന് ഐക്യ രാഷ്ട്ര സഭ. താപനില അപകട രേഖയ്ക്ക് മുകളിലേക്ക് ഉയരുന്നത് ഇനി തടയാനാവില്ലെന്ന് യുഎൻ എൻവയോൺമെന്റ് പ്രോഗ്രാം റിപ്പോര്‍ട് മുന്നറിയിപ്പ് നൽകുന്നു. ആറായിരത്തോളം പേര്‍ ദുരന്തത്തിനിരയായ നേപ്പാൾ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പാരിസ്ഥിതിക ആശങ്കകൾ വര്‍ധിക്കുന്നതിനിടെയാണ് റിപ്പോര്‍ട് പുറത്തെത്തിയിരിക്കുന്നത്.


2015 ലെ പാരിസ് കലാവസ്ഥാ ഉടമ്പടിയിലാണ് ആഗോള താപനത്തിന് പരിധി നിശ്ചയിച്ചത്. അന്തരീക്ഷ താപം വര്‍ധിക്കുന്നതിന് ഇടയാക്കുന്ന ഘടകങ്ങൾ ഒഴിവാക്കി ഈ പരിധിയിലേക്ക് നിയന്ത്രിച്ച് നിര്‍ത്തുക എന്നതായിരുന്നു ധാരണ. എന്നാൽ നിയന്ത്രണ ഘടകങ്ങൾ പാളി. അമേരിക്ക പോലുള്ള രാജ്യങ്ങളിൽ ഡൊണൾഡ് ട്രംപിനെ പോലുള്ള നേതാക്കൾ ആഗോള താപനം തന്നെ തട്ടിപ്പാണെന്ന വിധത്തിൽ പ്രസ്താവകളുമായി രംഗത്ത് വന്നു.



1.5 ഡിഗ്രി സെൽഷ്യസ് അപകടപരിധി


വ്യാവസായിക വിപ്ലവ കാലഘട്ടത്തിന് മുൻപ് ഉള്ളതിനെക്കാൾ ആകെ താപനില വര്‍ധന 1.5 ഡിഗ്രി സെൽഷ്യസിൽ കൂടരുത് എന്നായിരുന്നു പാരീസ് കരാറിലെ പ്രധാന ലക്ഷ്യം. ഇതിന് വര്‍ഷങ്ങളുടെ നിയന്ത്രണ നടപടികൾക്ക് ലോക രാജ്യങ്ങൾ തയാറാവേണ്ടതുണ്ടായിരുന്നു. പക്ഷേ സമ്പന്ന രാജ്യങ്ങൾ നിയന്ത്രണം കൈവിട്ടു. ഇതോടെ നിലവിൽ ആഗോള താപം 1.4 എന്ന നിലയിലെത്തി പരിധി മറികടക്കാൻ പോകുന്നു. ഇതിന് മേൽ ഹൃസ്വകാല പ്രതിരോധം സാധ്യമല്ല. അവസാന അവസരവും ലോകം നഷ്ടപ്പെടുത്തി കഴിഞ്ഞു. ഇനി താപനില പരമാവധി കുറച്ച് കൊണ്ട് ഭൂമിയെയും അതിലെ ജീവജാലങ്ങളെയും സംരക്ഷിക്കുക എന്നത് മാത്രമാണ് ചെയ്യാനുള്ളത് എന്ന് യു എൻ റിപ്പോര്‍ട് മുന്നറിയിപ്പ് നൽകുന്നു.


കൽക്കരി, എണ്ണ, ഗ്യാസ് തുടങ്ങിയ ഫോസിൽ ഇന്ധനങ്ങളുടെ അമിതമായ ഉപയോഗമാണ് താപനില കുതിച്ചുയരാൻ പ്രധാന കാരണമായത്. പാരിസ് ഉടമ്പടി ലക്ഷ്യമാക്കിയ പരിധി ഭൂമിയിലെ കാലവാസ്ഥ ദുരന്തങ്ങളെ ഒരു വിധം സംതുലനം ചെയ്യുന്നതായിരുന്നു. ഈ പരിധിയും നിയന്ത്രണവും മനുഷ്യര്‍ ഉയര്‍ത്തിയ പാരിസ്ഥിതിക വെല്ലുവിളികൾ കാരണം മറികടക്കപ്പെടുകയാണ്. ഇനി ഭൂമിയെ ഇത്രയും തണുപ്പിക്കുക എന്ന ലക്ഷ്യം കൈവരിക്കാൻ പതിറ്റാണ്ടുകൾ വേണ്ടി വരും. അതുവരെ രൂക്ഷമായ പ്രകൃതി ദുരന്തങ്ങളും, സമുദ്ര നിരപ്പ് ഉയരൽ, ജീവിവര്‍ഗങ്ങളുടെ വംശനാശം, മഞ്ഞുപാളികളുടെ ഉരുകൽ തുടങ്ങിയ വെല്ലുവിളികളും ഭൂമിയിലെ ജീവജാലങ്ങൾ നേരിടേണ്ടി വരും.



"കാലാവസ്ഥാ ദുരന്തം ഒഴിവാക്കാനുള്ള അവസാന പരിധിയും കടന്ന് മനുഷ്യരാശി മുന്നോട്ട് കുതിക്കുകയാണ്."അന്റോണിയോ ഗുട്ടെറസ് (യു.എൻ. സെക്രട്ടറി ജനറൽ


മനുഷ്യര്‍ ഇനിയും അശ്രദ്ധ തുടര്‍ന്നാൽ ശരാശി താപനില ഈ നൂറ്റാണ്ട അവസാനത്തോടെ 2.6 സെൽഷ്യസ് വരെ ഉയരാം. ജീവജാലങ്ങൾ ഏറ്റവും അധികം ഭീഷണി നേരിടേണ്ടിവരുന്ന ദുരന്തകാലമാവും ഇത്.


കലാവസ്ഥാ വ്യതിയാനത്തിന് എതിരായ പോരാട്ടം ഇനിയും കൈവിട്ടിട്ടില്ല. എന്നാൽ മനുഷ്യര്‍ ഇക്കാര്യത്തിൽ എത്രത്തോളം സമര്‍പ്പിതാരണ് എന്നത് നിര്‍ണായകമാവും എന്നും യു എൻ റിപ്പോര്‍ട് മുന്നറിയിപ്പ് നൽകുന്നു.


യു എൻ മുന്നറിയിപ്പ്


പത്തൊൻപതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ വ്യാവസായിക വിപ്ലവം ശക്തമാകുന്നതിന് മുൻപുള്ള ഭൂമിയുടെ അന്തരീക്ഷത്തെയാണ് ശാസ്ത്രലോകം 'പ്രീ-ഇൻഡസ്ട്രിയൽ കാലഘട്ടം' എന്ന് വിളിക്കുന്നത്. അക്കാലത്ത് ഫാക്ടറികളും വാഹനങ്ങളും നൽകുന്ന മലിനീകരണം വളരെ കുറവായിരുന്നു. വ്യാവസായിക വിപ്ലവത്തിന് മുൻപ് ഭൂമിയുടെ ശരാശരി താപനില 14 ഡിഗ്രി സെൽഷ്യസ് ആയിരുന്നു എന്ന് കണക്കാക്കുന്നു. എന്നാൽ മനുഷ്യന്റെ അമിതമായ ഫോസിൽ ഇന്ധന ഉപയോഗം കാരണം അതിനേക്കാൾ 1.4 ഡിഗ്രി സെൽഷ്യസ് ചൂട് ഇപ്പോൾ അന്തരീക്ഷത്തിൽ വർദ്ധിച്ചുകഴിഞ്ഞു. അതായത്, ഭൂമിയുടെ ശരാശരി താപനില ഇപ്പോൾ 15.4 ഡിഗ്രി സെൽഷ്യസ് ആയി ഉയർന്നു എന്നർത്ഥം. ഇത് ഒരു ദിവസത്തെ താപനിലയല്ല, മറിച്ച് 20 വർഷത്തെ ശരാശരി കണക്കാക്കിയുള്ള വിലയിരുത്തലാണ്. പ്രീ-ഇൻഡസ്ട്രിയൽ കാലഘട്ടത്തേക്കാൾ ആകെ താപനില വർദ്ധനവ് 1.5 ഡിഗ്രി സെൽഷ്യസിൽ കൂടരുത് എന്നതായിരുന്നു 2015-ലെ പാരിസ് കരാറിലെ പ്രധാന ലക്ഷ്യം. നിലവിൽ തന്നെ 1.4 ഡിഗ്രി എത്തിയതിനാൽ അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ ലോകം ഈ അപകടപരിധി കടക്കും- യു എൻ റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.


ചൈന,അമേരിക്ക, ഇന്ത്യ, റഷ്യ, ജപ്പാൻ എന്നീ രാജ്യങ്ങളാണ് ഇപ്പോൾ കാര്‍ബൺ ഉത്സര്‍ജനത്തിൽ മുന്നിലുള്ളത്. ചരിത്രപരമായി പുറംതള്ളപ്പെട്ട ആകെ കാര്‍ബണിന്റെ 20 ശതമാനവും അമേരിക്കയുടേതാണ്. ജര്‍മനി, യുകെ,ഓസ്ട്രേലിയ,കാനഡ തുടങ്ങിയ രാജ്യങ്ങളും ഇതിൽ മുന്നിൽ നിൽക്കുന്നു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home