print edition കിലയിലെ കൂട്ടപ്പിരിച്ചുവിടലിന് ഹൈക്കോടതി സ്‌റ്റേ

തൃശൂർ : തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും പരിശീലനം നൽകുന്ന കേരള ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്‌മിനിസ്‌ട്രേഷനിലെ (കില) കൂട്ടപിരിച്ചുവിടലിന് ഹൈക്കോടതിയുടെ താൽക്കാലിക സ്‌റ്റേ. കേസ് ഇനി പരിഗണിക്കുന്ന തീയതിവരെ ഹർജിക്കാരെ സർവീസിൽ തുടരാൻ അനുവദിക്കണമെന്ന് ഹൈ ക്കോടതി സിംഗിൾബഞ്ച് വിധിച്ചു.
ജസ്‌റ്റിസ് വിജു എബ്രഹാമാണ് പിരിച്ചവിടപ്പെട്ടവർക്ക് ഇൗ മാസം 31 വരെ സർവീസിൽ തുടരാൻ അനുമതി നൽകി ഉത്തരവായത്. വിവിധ പദ്ധതികളിൽ പത്ത് വർഷത്തോളമായി സേവനമനുഷ്ഠിക്കുന്ന 20 ജീവനക്കാരെയാണ് നോട്ടീസ് നൽകാതെ ജൂലൈ ഒന്നിന് പിരിച്ചുവിട്ടത്. കിലയുടെ ആർജിഎസ്എ പദ്ധതിക്ക് കീഴിലുള്ള 13 ജില്ലാ കോ–ഓർഡിനേറ്റർമാർ, തൃശൂർ ആസ്ഥാനത്തെ അഞ്ച് കോ–ഓർഡിനേറ്റർമാർ, കൊട്ടാരക്കര കേന്ദ്രത്തിലെ രണ്ട് അധ്യാപകർ എന്നിവർക്കാണ് ജോലി നഷ്ടമായത്. കില ഹെൽപ്പ് ഡെസ്കിൽ ജോലി ചെയ്തിരുന്ന അഞ്ചുപേരെ ജൂണിൽ പിരിച്ചുവിട്ടിരുന്നു.











0 comments