വീണാ ജോർജിനെ വേട്ടയാടാൻ അനുവദിക്കില്ല

അടൂർ കെഎസ്ആർടിസി ജങ്ഷനിൽ നടന്ന രാഷ്ട്രീയ വിശദീകരണ യോഗം സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം കെ പി ഉദയഭാനു ഉദ്ഘാടനം ചെയ്യുന്നു
അടൂർ
മന്ത്രി വീണാ ജോർജിനെ വേട്ടയാടാൻ അനുവദിക്കില്ലന്ന പ്രഖ്യാപനവുമായി എൽഡിഎഫ് നേതൃത്വത്തിൽ പഞ്ചായത്ത് തലത്തിൽ ജനകീയ സദസ്സ് നടത്തി. കടമ്പനാട് ജങ്ഷനിൽ നടന്ന പ്രതിഷേധയോഗം സിപിഐ ജില്ലാ കൗൺസിൽ അംഗം അരുൺ കെ എസ് മണ്ണടി ഉദ്ഘാടനം ചെയ്തു. എ ആർ അജീഷ് കുമാർ അധ്യക്ഷനായി. മണക്കാലയിൽ നടന്ന പ്രതിഷേധ യോഗം സിപിഐ എം ഏരിയ സെക്രട്ടറി അഡ്വ. എസ് മനോജ് ഉദ്ഘാടനം ചെയ്തു. ലിജോ ജോൺ അധ്യക്ഷനായി. അടൂർ കെഎസ്ആർടിസി ജങ്ഷനിൽ നടന്ന യോഗം സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം കെ പി ഉദയഭാനു ഉദ്ഘാടനം ചെയ്തു. ബോബി മാത്തുണ്ണി അധ്യക്ഷനായി. തെങ്ങമത്ത് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം സി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എം മധു അധ്യക്ഷനായി. പന്തളം എൽഡിഎഫ് പന്തളം തെക്കേക്കര പഞ്ചായത്ത് കമ്മിറ്റി നേതൃത്വത്തിൽ തോലുഴത്തിൽ നടത്തിയ രാഷ്ട്രീയ വിശദീകരണ യോഗം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം പി ബി ഹർഷകുമാർ ഉദ്ഘാടനം ചെയ്തു. ബി മുകുന്ദൻ അധ്യക്ഷനായി. പന്തളം മുനിസിപ്പൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന രാഷ്ട്രീയ വിശദീകരണ യോഗം സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി മുരുകേഷ് ഉദ്ഘാടനം ചെയ്തു. ഫസൽ അധ്യക്ഷനായി. തുമ്പമൺ പഞ്ചായത്തിൽ നടത്തിയ പ്രതിഷേധയോഗം സിപിഐ എം ജില്ലാ കമ്മിറ്റി അംഗം ലസിത നായർ ഉദ്ഘാടനം ചെയ്തു. ശ്രീജുകുമാർ അധ്യക്ഷനായി. കൊടുമൺ കൊടുമണ്ണിൽ നടന്ന പ്രകടനവും യോഗവും സിപിഐ എം ജില്ലാ കമ്മിറ്റിയംഗം എ എൻ സലീം ഉദ്ഘാടനം ചെയ്തു. എ വിപിൻ കുമാർ അധ്യക്ഷനായി.









0 comments