ജില്ലയിൽ ആദ്യം
220 കെവി ജിഐഎസ് സബ്സ്റ്റേഷന്‍ ഉദ്ഘാടനം ഇന്ന്

പത്തനംതിട്ട
കെഎസ്‌ഇബി അഴൂരിൽ പുതുതായി ആരംഭിച്ച 220 കെവി ഗ്യാസ് ഇൻസുലേറ്റഡ് സ്വിച്ച് ഗിയർ സബ്‌സ്‌റ്റേഷന്റെ ഉദ്‌ഘാടനം വെള്ളിയാഴ്‌ച വൈദ്യുതി മന്ത്രി കെ കൃഷ്‌ണൻകുട്ടി നിർവഹിക്കും. വൈകിട്ട് നാലിന് പത്തനംതിട്ട മേരിമാതാ ഫൊറോനപള്ളി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി വീണാ ജോർജ് അധ്യക്ഷയാകും.
220 കെവി സബ്‌സ്‌റ്റേഷൻ പ്രവർത്തനക്ഷമമാകുന്നതോടെ ജില്ലയിലെ വൈദ്യുതി വിതരണം സുഗമമാകും. ട്രാന്‍സ്ഗ്രിഡ് 2.0 ശബരി പാക്കേജ് പദ്ധതിയുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കിയത്. ജിഐഎസ് സബ്സ്റ്റേഷനും അനുബന്ധമായി 55 കിമി 220/110 കെവി ലൈനുകളുമാണ് യാഥാര്‍ഥ്യമാകുന്നത്. ഇതോടെ പ്രസരണനഷ്ടം ഗണ്യമായി കുറയ്ക്കാനും ശബരിഗിരി, ഇടമണ്‍, ഇടപ്പോണ്‍ എന്നിവിടങ്ങളിലെ 220 കെവി സ്രോതസുകള്‍ സംയോജിപ്പിക്കാനും ജില്ലയില്‍ സുസ്ഥിരമായ വൈദ്യുതി ലഭ്യത ഉറപ്പിക്കാനുമാകും. പത്തനംതിട്ട, ആലപ്പുഴ, കൊല്ലം ജില്ലകൾക്ക് ഒരുപോലെ ഗുണകരമാണ് പദ്ധതിയെന്നും കെഎസ്‌ഇബി അധികൃതർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വളരെ കുറച്ച് സ്ഥലത്ത് സബ് സ്‌റ്റേഷൻ നിർമിച്ച് വിതരണ ശൃംഖലയൊരുക്കിയെന്ന പ്രത്യേകതയും ഇതിനുണ്ട്. പൂർണമായും ഓട്ടോമാറ്റിക് സംവിധാനവുമാണ്. 244 കോടി രൂപ ചെലവിലായിരുന്നു നിർമാണം. ചടങ്ങിൽ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അധ്യക്ഷയാകും. ആന്റോ ആന്റണി എംപി മുഖ്യാതിഥിയാകും. കെഎസ്‌ഇബി ഡെപ്യൂട്ടി ചീ-ഫ് എൻജിനീയർ ജി ശ്രീകുമാർ, അസി. എക്സിക്യുട്ടീവ് എൻജിനീയർമാരായ ടി ജോയ്, ബിനു ജി കൃഷ്‌ണൻ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.









0 comments