തിരുവനന്തപുരം- – കോഴഞ്ചേരി കെഎസ്ആർടിസി ബസിന് സ്വീകരണം

കോഴഞ്ചേരി
മുടങ്ങാതെ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസിനോട് നാടിന്റെ സ്നേഹവും കരുതലും എത്രയെന്ന് തെളിയിക്കുന്നതായിരുന്നു കൊല്ലം ഡിപ്പോ ഓപ്പറേറ്റ് ചെയ്യുന്ന തിരുവനന്തപുരം കോഴഞ്ചേരി കെഎസ്ആർടിസി സ്റ്റേ ബസിന് പ്രക്കാനം റസിഡൻസ് അസോസിയേഷൻ നൽകിയ സ്വീകരണം. വനിതകളുൾപ്പെടെ പ്രക്കാനത്തെ നാട്ടുകാർ സ്റ്റേ ബസിന് നൽകിയ സ്വീകരണത്തിനും സ്നേഹ സമ്മാനങ്ങൾക്കുമൊപ്പം ജീവനക്കാർക്ക് ഓണസദ്യയും നൽകി. സ്വീകരണം നല്‍കിയവരില്‍ പലരും ജനിക്കുന്നതിനും മുന്പേ തുടങ്ങിയ സര്‍വീസാണ് തിരുവനന്തപുരം– കോഴഞ്ചേരി സ്റ്റേ ബസിന്റേത്. 1967ലാണ് ഈ സർവീസ് ആരംഭിച്ചത്. എല്ലാ വർഷവും പ്രക്കാനം റസിഡൻസ് അസോസിയേഷൻ ഓണാഘോഷത്തിന്റെ ഭാഗമായി സ്വീകരണം നൽകുകയും സ്റ്റേ ബസിലെ ജീവനക്കാർക്ക് ഓണസദ്യ നൽകുകയും ചെയ്യുന്ന പതിവുണ്ട്. ക്രിസ്‌മസ്, പുതുവത്സരാഘോഷത്തിനും ഇവര്‍ മുടങ്ങാതെ ബസിന് സ്വീകരണം നല്‍കും. പ്രക്കാനം റെസിഡന്റ്‌സ് അസോസിയേഷൻ ചുമതലക്കാരായ തോമസ് ജോണ്‍, ഓമന ഉഴുവത്ത്, രാജന്‍ കാവുങ്കല്‍, പത്മവിലാസം സുനില്‍ എന്നിവർ സ്വീകരണത്തിന് നേതൃത്വം നൽകി.









0 comments